ദോഹ: വാരാന്ത്യംവരെ രാജ്യത്തുടനീളം ഉയർന്ന ഹുമിഡിറ്റി അനുഭവപ്പെടുമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതിധിന കാലാവസ്ഥ പ്രവചനത്തിൽ പറയുന്നു. ഇത് കാഴ്ചപരിധി കുറയ്ക്കാൻ സാധ്യതയുണ്ട്.
അതേസമയം, രാജ്യത്തുടനീളം ഉയർന്ന അന്തരീക്ഷ താപനിലയും കടുത്ത ചൂടും തുടരുകയാണ്. കഴിഞ്ഞദിവസം ജുമൈലിയയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് -48 ഡിഗ്രി സെൽഷ്യസ്. മഖൈനിസിൽ 47 ഡിഗ്രിയും ഷഹാനിയ, കരാന, തുറൈന എന്നിവിടങ്ങളിൽ 46 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഉയർന്ന ചൂടും ഹുമിഡിറ്റിയും തുടരുന്ന സാഹചര്യത്തിൽ പുറംജോലികളിൽ ഏർപ്പെടുന്നവരും യാത്രക്കാരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.