ദോഹ: സംയുക്ത ജമാഅത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സമസ്ത കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലികുട്ടി മുസ് ലിയാർ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. ഹിലാൽ അരോമ ദർബാർ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് നാസർ നീലിമയുടെ അധ്യക്ഷത വഹിച്ചു. കേരള ഇസ് ലാമിക് സെന്റർ പ്രസിഡന്റ് എ.വി. അബൂബക്കർ അൽ ഖാസിമി, ഉപദേശക സമിതി ചെയർമാൻ പി.വി.എ. നാസർ, കോഴിക്കോട് ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി അത്തീഖ് റഹ്മാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ അനുശോചന പ്രമേയം വൈസ് പ്രസിഡന്റ് സമീർ കൊച്ചേരി അവതരിപ്പിച്ചു. ദാറുൽ ഉലും മദ്റസയിൽ അധ്യാപകനായ അബ്ദുൽ റഷീദ് പ്രാർഥന നിർവഹിച്ചു. ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി പി.പി.കെ. നസീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.