Posted On
date_range Updated On
date_range ബോർഡിങ് പാസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്
ദോഹ: വിമാന യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളും യാത്രാ വിശദാംശങ്ങളും ചോരാൻ ഇടയുള്ളതിനാൽ ബോർഡിങ് പാസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന് മുന്നറിയിപ്പ് നൽകി നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി.
ബോർഡിങ് പാസുകളിൽ പതിപ്പിച്ചിട്ടുള്ള ക്യൂ.ആർ കോഡിൽ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിലൂടെ വ്യക്തിഗത വിവരങ്ങൾ മറ്റുള്ളവർക്ക് കൈക്കലാക്കാൻ സാധിക്കും. യാത്രക്കാർ സന്തോഷ നിമിഷങ്ങൾ പങ്കുവെക്കുമ്പോൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ഏജൻസി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.