ദോഹ: ഓമനിച്ചുവളർത്തുന്ന ഫാൽക്കൺ പക്ഷികളെ കാണാതായോ? സുരക്ഷ പട്രോളിങ്ങിന്റെ അകമ്പടിയോടെ അവയെ വീണ്ടെടുക്കാം. ഫാൽക്കണുകളെ തേടി ഖത്തറിലെ വ്യവസായ നഗരങ്ങളിൽ പ്രവേശിക്കാൻ ഫാൽക്കൺ ഉടമകൾക്ക് ഇനിമുതൽ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടാം.
നഷ്ടപ്പെട്ട ഫാൽക്കണുകളുടെ ഉടമകൾക്ക് അവയെ കണ്ടെത്തുന്നതിനായി സുരക്ഷ പട്രോളിങ്ങിന്റെ സഹായത്തോടെ റാസ് ലഫാൻ, മെസയിദ്, ദുഖാൻ ഇൻഡസ്ട്രിയൽ സിറ്റികളിൽ പ്രവേശിക്കാം. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റിയാണ് സഹായവുമായി ഒപ്പമുണ്ടാവുക.
അധികൃതരുമായി ഇക്കാര്യത്തിൽ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിച്ച് ആഭ്യന്തര മന്ത്രാലയം അതിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട സഹായത്തിനായി മസയിദ് (40138645, 40138644), ദുഖാൻ (40141000, 40142400), റാസ് ലഫാൻ (40146555,40146444) എന്നിവിടങ്ങളിലേക്കുള്ള ഹോട്ട്ലൈൻ നമ്പറുകളും മന്ത്രാലയം പോസ്റ്റിനൊപ്പം ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.