സ്കൂ​ൾ ഒ​ളി​മ്പി​ക്​ പ്രോ​ഗ്രാ​മി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ എം.​ഇ.​എ​സ്​ സ്കൂ​ൾ ടീം

സ്കൂ​ൾ ഒ​ളി​മ്പി​ക്​: എം.​ഇ.​എ​സ്​ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ

\ദോ​ഹ: ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ന​ട​ന്ന സ്കൂ​ൾ ഒ​ളി​മ്പി​ക്​ പ്രോ​ഗ്രാം അ​ത്​​ല​റ്റി​ക്​ മീ​റ്റി​ൽ എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്കൂ​ൾ ​ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മ​രാ​യി. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഒ​മ്പ​ത്​ സ്വ​ർ​ണ​വും ഏ​ഴ്​ വെ​ള്ളി​യും ര​ണ്ട്​ വെ​ങ്ക​ല​വും നേ​ടി​യാ​ണ്​ എം.​ഇ.​എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​പ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ആ​സ്പ​യ​ർ ഡോ​മി​ൽ ന​ട​ന്ന മീ​റ്റി​ൽ ഖ​ത്ത​റി​ലെ സ്വ​കാ​ര്യ, സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളാ​ണ്​ പ​ങ്കാ​ളി​ക​ളാ​യ​ത്. ഫു​ട്​​ബാ​ളി​ൽ എം.​ഇ.​എ​സ്​ ടീം ​സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. സെ​മി​യി​ൽ ക​ട​ന്ന ഏ​ക സ്വ​കാ​ര്യ സ്കൂ​ളും എം.​ഇ.​എ​സാ​യി​രു​ന്നു. ഉ​മ​ർ സ​ലിം, നി​ഹാ​ൽ ഹ​ക്കീം, മു​ഹ​മ്മ​ദ്​ റോ​ഷ​ൻ, നി​ഖി​ൽ മ​നോ​ജ്​​കു​മാ​ർ, നി​ദാ​ൽ ടി. ​യ​ഹ്​​യ, ജോ​യ​ൽ ഷി​ബു, അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ബെ​യ്​​ഗ്, അ​മീ​ൻ, ഖ​ലീ​ദ്​ എ​ന്നി​വ​ർ സ്വ​ർ​ണം നേ​ടി. നി​ദാ​ൽ, ജോ​യ​ൽ ഷി​ബു, ഉ​മ​ർ സ​ലീം, മു​ഹ​മ്മ​ദ്​ റോ​ഷ​ൻ, ജാ​സിം അ​ലി അ​ക്​​ബ​ർ, നി​ഹാ​ൽ ഹ​ക്കീം, മു​ഹ​മ്മ​ദ്​ ആ​ദി​ൽ എ​ന്നി​വ​ർ വെ​ള്ളി​യും ​​സ​യി​ദ്​ ഫ​യാ​സു​ദ്ദി​ൻ, മു​ഹ​മ്മ​ദ്​ റോ​ഷ​ൻ എ​ന്നി​വ​ർ വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. മി​ക​ച്ച നേ​ട്ടം കൊ​യ്​​ത ടീം ​അം​ഗ​ങ്ങ​ളെ എം.​ഇ.​എ​സ്​ സ്കൂ​ൾ​ പ്രി​ൻ​സി​പ്പ​ൽ ഹ​മീ​ദ ഖാ​ദ​ർ അ​ഭി​ന​ന്ദി​ച്ചു. 

Tags:    
News Summary - School Olympics: M.E.S.O. Overall Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.