കോവിഡ്​ ബാധിച്ച്​ കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: കോവിഡ്​ ബാധിച്ച്​ റിയാദിലെ ആ​ശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കണ്ണൂർ നിർമലഗിരി മളന്നൂർ സ്വദേശി ചെറുവാലത്ത് ലക്ഷ്മണൻ (62) ആണ്​ റിയാദിലെ സനദ് ആശുപത്രിയിൽ തിങ്കളാഴ്​ച രാത്രിയിൽ മരിച്ചത്​. പരേതനായ കുഞ്ഞിരാമൻ മറ്റംകോട്ടും മാധവി ചെറുവള്ളത്തുമാണ്​ മാതാപിതാക്കൾ. ഭാര്യ: ശ്യാമള ലക്ഷ്​മണൻ, മക്കൾ: ഷാലിഷ്​ ലക്ഷ്​മണൻ, ശ്യാമിലി ലക്ഷ്​മണൻ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ്​ കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ശബീർ കളത്തിൽ, ജാഫർ ഹുദവി, ഹാഷിം കോട്ടക്കൽ എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - saudi arabia obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.