ഗുരുവായൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: നാലു പതിറ്റാണ്ടിലേറെ ഖത്തറിൽ പ്രവാസിയും സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്ന ഗുരുവായൂര്‍ സ്വദേശി ശശിധരന്‍ പൊന്നാരമ്പില്‍ (64) അന്തരിച്ചു. ഖത്തറിലെ വസതിയിലായിരുന്നു അന്ത്യം.

സാംസ്കാരിക സംഘടനയായ സമന്വയയുടെ സ്ഥാപകാംഗവും മുന്‍ പ്രസിഡന്റും ആയിരുന്നു. ഭാര്യ: സുമ ശശിധരന്‍. മക്കള്‍: ദീപക് ശശിധരന്‍, ആതിര ശശിധരന്‍. മരുമക്കള്‍: ശില്‍പ ദീപക്, നിഥിന്‍. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഞായറാഴ്ചയോടെ നാട്ടിലെത്തിക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ശശിധരൻ ഖത്തറിലേക്ക് എത്തുന്നത്. ഉരീദുവിൽ ഉദ്യോഗസ്ഥാനായിരിക്കെ മൂന്നു വർഷം മുമ്പാണ്​ വിരമിക്കുന്നത്​. തുടർന്നും ഖത്തറിൽ തന്നെ തുടരുകയായിരുന്നു. പ്രവാസത്തിന്‍റെ ആദ്യ കാലങ്ങളിൽ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ഒട്ടേറെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയിരുന്നു. ശശിധരന്‍ പൊന്നാരമ്പിലിന്റെ നിര്യാണത്തിൽ ഖത്തറിലെ വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകൾ അനുശോചിച്ചു.

Tags:    
News Summary - sasidharan ponnarambil passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.