ദോഹ: സംസ്കൃതി ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ നാലിന് ഉച്ചക്ക് ഒന്നു മുതൽ ആറു വരെ ഖത്തർ നാഷനൽ ബ്ലഡ് ഡോണർ സെന്ററിൽ ക്യാമ്പ് നടക്കും. സംസ്കൃതി ബ്ലഡ് ഡോണർ ഫോറത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങിൽ നടത്തപ്പെടും. ഈ വർഷത്തെ ലോക രക്തദാന ദിന സന്ദേശമായ ‘‘രക്തം നൽകൂ -പ്രത്യാശ നൽകൂ -ഒരുമിച്ച് നമുക്ക് ജീവനുകൾ രക്ഷിക്കാം” അന്വർഥമാക്കാൻ എല്ലാവർക്കും കൈകോർക്കാം. രക്തദാനം ചെയ്യാൻ താൽപര്യമുള്ളവർ https://forms.gle/1aHV9sB6NSAAkZ1VA എന്ന ഗൂഗ്ൾ ഫോറത്തിലൂടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. രക്തദാതാക്കൾക്ക് കുട്ടീസ് മെഡിക്കൽ കുട്ടീസ് കെയർ പ്ലസ് കാർഡും സർട്ടിഫിക്കറ്റും നൽകുമെന്ന് സംസ്കൃതി ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. 70088528, 55428328, 66107105.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.