ഐ.സി.ബി.എഫ് അഡ്വൈസറി കൗൺസിൽ ചെയർമാനായി തെരഞ്ഞെടുത്ത എസ്.എ.എം ബഷീറിന് ഉപഹാരം സമ്മാനിക്കുന്നു
Posted On
date_range Updated On
date_range എസ്.എ.എം ബഷീറിന് ആദരവ്
ദോഹ: ഖത്തർ ഐ.സി.ബി.എഫ് അഡ്വൈസറി കൗൺസിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എസ്.എ.എം ബഷീറിനെ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആദരിച്ചു. കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ റസാഖ് കല്ലട്ടി എസ്.എ.എം ബഷീറിനുള്ള ഉപഹാരം കൈമാറി. സംസ്ഥാന നേതാക്കളായ റഹീസ് പെരുമ്പ, റഈസ് അലി വയനാട്, ജില്ല ട്രഷറർ സിദ്ദീഖ് മണിയമ്പാറ, സെക്രട്ടറി കെ.ബി. മുഹമ്മദ് ബായാർ, മണ്ഡലം സെക്രട്ടറി നാസർ ഗ്രീൻലാൻഡ്. ട്രഷറർ ഫൈസൽ പോസോട്, റൈമു ഗ്രീൻലാൻഡ്, സിദ്ദീഖ് പേരാൽ, ഹനീഫ് ബന്ദിയോട് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.