ന​ടു​മു​റ്റം സം​ഘ​ടി​പ്പി​ച്ച ‘സ​ല്യൂ​ട്ട് ഹെ​ർ’ പ​രി​പാ​ടി​യി​ൽ ആ​ദ​രം ഏ​റ്റു​വാ​ങ്ങി​യ ഫി​ഫ വ​ള​ന്റി​യ​ർ​മാ​ർ

ലോകകപ്പ് വളന്റിയർമാരായ മലയാളി വനിതകൾക്ക് ആദരമായി ‘സല്യൂട്ട് ഹെർ’

ദോഹ: ഫിഫ ലോകകപ്പ് ഫുട്ബാളിൽ വളന്റിയർ സേവനം നിർവഹിച്ച മലയാളി വനിതകളെ നടുമുറ്റം ഖത്തർ ആദരിച്ചു. അബൂ ഹമൂറിലെ ഐ.സി.സി അശോക ഹാളിൽ വ്യാഴാഴ്ച വൈകീട്ട് നടന്ന ‘സല്യൂട്ട് ഹെർ’ എന്ന പരിപാടിയിലാണ് മുന്നൂറിലധികം വരുന്ന മലയാളി വനിതകളെ ആദരിച്ചത്. ലോകകപ്പിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ വളന്റിയർ സേവനമനുഷ്ഠിച്ചവരിൽനിന്ന് നേരത്തേ രജിസ്ട്രേഷന്‍ സ്വീകരിച്ചിരുന്നു. ഇതുവഴി രജിസ്റ്റർ ചെയ്ത മുന്നൂറിലധികം പേർക്കാണ് ആദരമൊരുക്കിയത്.

ഖത്തർ വുമൺസ് നാഷനല്‍ വോളിബാൾ ടീമംഗം ലൈല മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം അസി. വെന്യൂ മാനേജര്‍ മഹ അലി മുഹമ്മദ്, ഐ.സി.ബി.എഫ് പ്രസിഡന്‍റ് വിനോദ് നായർ, എം.ഇ.എസ് സ്കൂള്‍ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ, നടുമുറ്റം പ്രസിഡന്റ് സജ്ന സാക്കി, കൾചറൽ ഫോറം പ്രസിഡന്‍റ് എ.സി. മുനീഷ്, റിയാദ മെഡിക്കല്‍ സെന്റർ എം.ഡി ജംഷീർ ഹംസ, ക്ലിക്കോൺ കൺട്രി ഹെഡ് ഹംസ കൊല്ലാരോത്ത്, ഫെസ്റ്റിവൽ ലിമോസിൻ ജനറൽ മാനേജർ ഷബീർ കിഴക്കേവയലിൽ, സ്പ്രിങ് ഇന്റർനാഷനൽ എം.ഡി മുഹമ്മദ് അൽ ഫഹദ്, റീഗേറ്റ് ബിൽഡേഴ്സ് എം.ഡി സി.എച്ച്. ഹസ്കർ തുടങ്ങിയവർ ഉദ്ഘാടന സെഷനിൽ സംബന്ധിച്ചു. റിയാദ മെഡിക്കല്‍ സെന്റർ പ്രിവിലേജ് കാർഡ് പ്രകാശനം നടുമുറ്റം പ്രസിഡന്‍റ് സജ്ന സാക്കിക്ക് നൽകി എം.ഡി ജംഷീർ ഹംസ നിർവഹിച്ചു.

അതിഥികൾക്കുള്ള ഉപഹാരങ്ങൾ നടുമുറ്റം സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എന്നിവർ കൈമാറി. കേന്ദ്ര കമ്മിറ്റി അംഗം ജോളി തോമസ് നടുമുറ്റത്തെ പരിചയപ്പെടുത്തി. വളന്റിയർമാർക്കുള്ള സർട്ടിഫിക്കറ്റും സമ്മാനങ്ങളും മുഖ്യാതിഥികളും നടുമുറ്റം കേന്ദ്ര കമ്മിറ്റി അംഗങ്ങളും സമ്മാനിച്ചു. ഇർഫാൻ യാസീൻ, അമൽ ഫാത്മ, ഹവാസിൻ ഷമീം, സാന്ദ്ര കെ. സബീഷ്, തനാൽ ഖദീജ എന്നിവർ കലാപരിപാടികള്‍ അവതരിപ്പിച്ചു.

നടുമുറ്റം സെക്രട്ടറി നിത്യ സുബീഷ് സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി മുഫീദ അഹദ്, സെക്രട്ടറി ഫാത്വിമ തസ്നിം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നജ്ല നജീബ്, ഖദീജാബി നൗഷാദ്, ലത കൃഷ്ണ, കെ.സി. സനിയ്യ, സുമയ്യ തസീൻ, വാഹിദ നസീർ, വിവിധ ഏരിയ പ്രവർത്തകരായ രജിഷ പ്രദീപ്, റഹീന സമദ്, ഷഹനാസ് അബ്ദുസ്സലാം, ഹുദ, നിജാന, റഫിയ, ഹഫ്സ, സുഹാന റിയാസ്, റംല ബഷീർ, ഫൗസിയ ജൗഹർ, നുസ്റത്ത് നജീബ്, സഫ്രീന, സാബിറ, ബബീന, റുദൈന, അജീന, ഫരീദ തുടങ്ങിയവർ നേതൃത്വം നൽകി. സന നസീം പരിപാടി നിയന്ത്രിച്ചു.

Tags:    
News Summary - Salute Her at Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT