ഇൻഡസ്​ട്രിയൽ ​ഏരിയ വാക്സിനേഷൻ ​കേന്ദ്രം

സുരക്ഷിതം, സുഗമം; വാക്സിനേഷൻ കേന്ദ്രം സജീവം

ദോഹ: വ്യാപാര, വ്യവസായ മേഖലകളിലുള്ളവർക്ക് ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കുന്നതിനായുള്ള ഖത്തർ വാക്സിനേഷൻ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ സുഗമവും സുരക്ഷിതവുമായി പുരോഗമിക്കുന്നു. വാക്സിനേഷൻ കേന്ദ്രത്തിലെ കർശന നിയന്ത്രണ സംവിധാനങ്ങൾ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിക്കുന്നു. ബൂഗർനിൽ ജനുവരി ഒമ്പതിനാണ് വ്യാപാര, വ്യവസായ മേഖകളിലെ ജീവനക്കാർക്കുമായി മെഗാ വാക്സിനേഷൻ കേന്ദ്രം തുറന്ന് പ്രവർത്തനമാരംഭിച്ചത്. കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ സുഗമമായാണ് നടക്കുന്നത്. കേന്ദ്രത്തിലേക്ക് പ്രവേശിച്ചാൽ 15 മിനുട്ടിനകം വാക്സിൻ സ്വീകരിച്ച് പുറത്ത് കടക്കാമെന്നും കേന്ദ്രത്തിൽ മർച്ചെൻഡൈസറായ അസീലിയ പറയുന്നു.

നിരവധി പേരാണ് വിവിധ ഭാഗങ്ങളിൽനിന്നായി കേന്ദ്രത്തിലെത്തുന്നത്. ഏറ്റവും സുരക്ഷിതമായ സാഹചര്യങ്ങളാണ് കേന്ദ്രത്തിലുള്ളത്. സന്ദർശകർ കൂടുതലുണ്ടെങ്കിലും തിരക്കുകളില്ലാതെ തന്നെ അവർക്ക് വാക്സിൻ ഡോസ്​ സ്വീകരിക്കാൻ കഴിയും -അവർ പറഞ്ഞു.

പ്രതിദിനം 30,000ത്തോളം ഡോസുകളാണ് കേന്ദ്രത്തിൽ വിതരണം ചെയ്യുന്നത്. തിരക്കൊഴിവാക്കുന്നതിന് കമ്പനികൾ നേരത്തെ തന്നെ അപ്പോയിൻമെൻറ് എടുത്തിരിക്കണം.

ഒരേസമയം, 50 പേർക്ക് വരെ വാക്സിൻ നൽകാൻ ഇവിടെ കഴിയും. ഒരു ദിവസം 30,000 ഡോസ്​ വരെ വിതരണം ചെയ്യാനും ശേഷിയുണ്ട്​. നിരവധി ആളുകളാണ് ഇവിടെ എത്തുന്നതെന്നും എന്നാൽ എല്ലാം നിയന്ത്രണ വിധേയമാണ്. കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ടാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.

ബൂസ്​റ്റർ ഡോസിന് പുറമേ, ഒന്നും രണ്ടും ഡോസുകളും ഇവിടെ നൽകുന്നുണ്ട്. രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവർത്തനം. 400 മെഡിക്കൽ ജീവനക്കാരുൾപ്പെടെ 500 ജീവനക്കാരാണ് കേന്ദ്രത്തിൽ പ്രവർത്തിക്കുന്നത്. അപ്പോയൻമെൻറിനായി QVC@hamad.qa എന്ന വിലാസത്തിലേക്കാണ് വിവരങ്ങൾ അയക്കേണ്ടത്.

Tags:    
News Summary - Safe and convenient; Vaccination center is active

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.