സഫാരി ‘വിൻ 25 എം.ജി കാർ’ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് വാണിജ്യ മന്ത്രാലയം പ്രതിനിധിയുടെയും മാനേജ്മെന്റ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്നപ്പോൾ
സഫാരി ‘വിൻ 25 എം.ജി കാർ’ പ്രൊമോഷൻ ആദ്യ നറുക്കെടുപ്പ്
ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയുടെ മെഗാ പ്രമോഷൻ ‘ഷോപ് ആൻഡ് ഡ്രൈവ് വിൻ’ 25 എം.ജി കാർ പ്രമോഷന്റെ ഒന്നാമത്തെ നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു. ഞായറാഴ്ച അബുഹമൂറിലെ സഫാരി മാളിൽ രാവിലെ പത്തിന് നടന്ന നറുക്കെടുപ്പിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധിയും സഫാരി മാനേജ്മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ആദ്യത്തെ നാല് എം.ജി കാറുകൾക്കായുള്ള വിജയികളെ തിരഞ്ഞെടുത്തു.
ഒന്നാം സമ്മാനമായ എം.ജി ആർ എക്സ് 8 - 2024 മോഡൽ കാറിന് സെയ്ദ് അൽ ജദായ അർഹനായി. മുഹമ്മദ് റിഷാഫി, ഷഹബാസ് ഖാൻ, നൗഷാദ് ചാലിൽ എന്നിവർ എം.ജി 5 - 2024 മോഡൽ കാറുകൾക്കും അർഹരായി. ഷോപ് ആൻഡ് ഡ്രൈവ് പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് ജൂലൈ 24ന് സൽവ റോഡിലെ സഫാരി ഔട്ട്ലെറ്റിൽ നടക്കും. സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളിൽനിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ വഴി നറുക്കെടുപ്പിലൂടെ പ്രമോഷനിൽ പങ്കാളികളാകാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.