അബൂഹമൂർ സഫാരി മാളിൽ നടന്ന ഇഫ്താർ സംഗമം
ദോഹ: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ സഫാരി ഹൈപ്പർമാർക്കറ്റിന്റെ സഫാരി മാളിലെ സ്ഥാപനക്കാർക്കും ഉപഭോക്താക്കൾക്കുമായി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.
അബുഹമൂർ സഫാരി മാളിലെ ഫുഡ് കോർട്ടിൽ സംഘടിപ്പിച്ച ഇഫ്താറിൽ അതിഥികളോടൊപ്പം സഫാരി മാളിൽ ഷോപ്പിങ്ങിന് വന്ന ഉപഭോക്താക്കൾ ഉൾപ്പെടെ 500ൽ പരം ആളുകൾ പങ്കെടുത്തു.
എല്ലാ വർഷവും റമദാനിൽ ഇത്തരം ഇഫ്താർ സംഗമം നടത്താറുണ്ടെന്ന് സംഘാടകരിൽ ഒരാളായ ഷമീർ പൂക്കുട്ടി അറിയിച്ചു.
സഫാരി മാൾ മാനേജ്മെന്റിന്റെയും മറ്റും പിന്തുണയോടെയായിരുന്നു ഇഫ്താർ. അജേഷ്, ഷബീർ, ഹാരിസ്, മുനീർ, ഹബീബ്, നൗഫൽ, അസിസ്, സമീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.