സൈനുദ്ദീൻ തങ്ങൾ (പ്രസി.), പി.പി. അബ്ദുറശീദ് ഹാജി (ജന. സെക്ര.), മുഹമ്മദ് ഷാഫി ഹാജി വേങ്ങര (ട്രഷ.)
ദോഹ: കോട്ടക്കൽ പറപ്പൂർ സബീലുൽ ഹിദായ ഇസ്‍ലാമിക് കോളജ് ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘സബീലി-2023’ സംഗമം സംഘടിപ്പിച്ചു. ദോഹയിലെത്തിയ ജനറൽ സെക്രട്ടറി സി.എച്ച്. ബാവ ഹുദവി, വർക്കിങ് സെക്രട്ടറി ടി. അബ്ദുൽ ഹഖ് എന്നിവർ മുഖ്യാതിഥികളായി. കേരള ഇസ്‍ലാമിക് സെന്റർ ആക്ടിങ് പ്രസിഡന്റ് അബ്ദുൽ മാലിക്ക് ഹുദവി ക്ലാരി ഉദ്ഘാടനം ചെയ്തു. അബ്ദുറസാഖ് മുസ്‌ലിയാർ പറവണ്ണ, അബ്ദുൽ ഹഖ്, സ്വാദിഖ് ഹുദവി മേലാറ്റൂർ, അബ്ദുൽ മജീദ് ഹുദവി പുതുപ്പറമ്പ് സംസാരിച്ചു. റിപ്പോർട് സെക്രട്ടറി വി.ടി.എം. സാദിഖ് അവതരിപ്പിച്ചു.
നൗഫൽ ഹുദവി വേങ്ങര അനുസ്മരണം ഉസ്മാൻ ഹുദവി കോട്ടുമല നിർവഹിച്ചു. സി.എച്ച്. ബാവ ഹുദവി പ്രാർഥന നിർവഹിച്ചു. ഖത്തർ ചാപ്റ്റർ പ്രസിഡന്റ് സൈനുദ്ദീൻ തങ്ങൾ എടരിക്കോട് അധ്യക്ഷത വഹിച്ചു. സകരിയ മാണിയൂർ, മുഹമ്മദലി ഹാജി, എസ്.എ.എം. ബഷീർ, സലിം നാലകത്ത്, പി.പി. അബ്ദുൽ റശീദ് ഹാജി, ബഷീർ ഹുദവി സംസാരിച്ചു. ഭാരവാഹികൾ: സൈനുദ്ദീൻ തങ്ങൾ (പ്രസി.), പി.പി. അബ്ദുറശീദ് ഹാജി (ജന. സെക്ര.), മുഹമ്മദ് ഷാഫി ഹാജി വേങ്ങര (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.