റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്

ഗൾഫ് പ്രതിസന്ധി പരിഹാരത്തിന്​ സന്നദ്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് മധ്യസ്​ഥത വഹിക്കുന്നതിന് റഷ്യ സന്നദ്ധമാണെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. ഏത് പ്രശ്നത്തിലും മധ്യസ്​ഥത വഹിക്കുന്നതിന് തങ്ങളുടെ സേവനം ഉറപ്പുവരുത്താനാകും. പ്രശ്നത്തിലുൾപ്പെടുന്ന കക്ഷിരാഷ്​ട്രങ്ങളുടെ അപേക്ഷയിൽ മധ്യസ്​ഥതക്ക് റഷ്യ സന്നദ്ധമാണെന്നും 'സ്​പുട്നി'കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് ഉൾപ്പെടുന്ന ഗൾഫ് പ്രതിസന്ധിയിലെ മധ്യസ്​ഥത സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ, ഇതുവരെ അത്തരം അപേക്ഷകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജി.സി.സിയിലെ എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധമാണ് റഷ്യ പുലർത്തുന്നത്​. പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേകിച്ചും ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ അമേരിക്കയുടെ ശ്രമം തുടരുന്നത് അറിയാമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.