Posted On
date_range Updated On
date_range ദീര്‍ഘകാല രോഗികളുടെ പരിചരണത്തിന് ‘ബറാഹ’
ദോഹ: രോഗികളെ സഹായിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഖത്ത ര്‍ റെഡ് െക്രസൻറ് സൊസൈറ്റി ‘ബറാഹ’ പദ്ധതിക്ക് തുടക്കമിട്ടു. ദീര്‍ഘകാല രോഗികൾ, വയോജനങ്ങള്‍, റുമൈല ആശുപത്രിയിലെ പ്രത്യേക പരിചരണം ആവശ്യമായവര്‍ തുടങ്ങിയവര്‍ക്കാണ് ‘ബറാഹ’ പദ്ധതി പ്രയോജനകരമാകുക. വോഡഫോണ്‍ ഖത്തറിെൻറ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതി. ഖത്തര്‍ റെഡ് െക്രസൻറ് സൊസൈറ്റി റുമൈല ആശുപത്രിക്ക് 10 ഫിസിയോതെറപ്പി ഉപകരണങ്ങളും പ്രതിമാസം 60 രോഗികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ മെഡിക്കല്‍ ആൻഡ് ഫിസിക്കല്‍ റിബാബിലിറ്റേഷന്‍ മുറിയും തയാറാക്കി നൽകിയിട്ടുണ്ട്. റുമൈല ആശുപത്രിയില്‍ ചികിത്സയിലുള്ള ദീര്‍ഘകാല രോഗികളും സ്ഥിരം രോഗികളും സ്ഥിരമായി കട്ടിലിൽ കിടക്കുന്നതിനാല്‍ പേശിവേദനയും ശരീരവ്രണങ്ങളുംകൊണ്ട് ബുദ്ധിമുട്ടാറുണ്ട്. വ്യായാമമോ മറ്റു പ്രവര്‍ത്തനങ്ങളോ നിര്‍വഹിക്കാൻ കഴിയാത്തതിനാലാണ് ഇത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടിവരാറുള്ളതെന്ന് ഖത്തര്‍ റെഡ് െക്രസൻറ് സൊസൈറ്റി സാമൂഹിക സുരക്ഷാ തലവന്‍ നജാത് എ അല്‍ ഹൈദോസ് പറഞ്ഞു. ഖത്തര്‍ റെഡ് െക്രസൻറ് സൊസൈറ്റിയുമായുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സാമൂഹിക ഉത്തരവാദിത്തപ്രവര്ത്തനങ്ങള് നിര്വഹിക്കാനാവുന്നതില് സന്തോഷമുണ്ടെന്ന് വോഡഫോണ്‍ ഖത്തര്‍ പബ്ലിക് സെക്ടര്‍ തലവന്‍ മുഹമ്മദ് അല്‍ യഫീ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.