വീട്ടിൽ കയറി പിടിച്ചുപറി: പ്രതികൾക്ക് മൂന്ന് വർഷം തടവ്

ദോഹ: താമസ്​ സ്​ഥലത്ത് കയറി ദമ്പതികളെ ഭീതിപ്പെടുത്തി പണം മോഷ്​ടിച്ച പ്രതികൾക്ക് മൂന്ന് വർഷം കഠിന തടവിന് ശിക്ഷിച്ചു. 
കൃത്യമായ മുൻകരുതലുമായി വടി​െൻറ  വാതിലിൽ മുട്ടി അകത്ത് കയറിയ സംഘം ഭർത്താവിനെയും ഭാര്യയെയും തടവിലാക്കിയതിന് ശേഷം 16500 റിയാൽ മോഷ്​ടിച്ചതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. 

ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ വലയിലാവുകയായിരുന്നു. 
സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തിന് നേരെ നടന്ന കയ്യേറ്റമെന്ന നിലക്കും പിടിച്ച് പറിയെന്ന നിലക്കും തെളിവുകൾ പ്രതികൾക്കെതിരായതിനാൽ കഠിനമായ ശിക്ഷ തന്നെ വിധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 
മൂന്ന് വർഷത്തെ ശിക്ഷാ കാലാവധിക്ക് പൂർത്തിയാക്കിയതിന് ശേഷം പ്രതികളെ നാട് കടത്താനും വിധി അനുശാസിക്കുന്നു. 

Tags:    
News Summary - robbery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.