റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍

റിയാദ മെഡിക്കല്‍ സെന്റര്‍ ഗൈനക്കോളജി വിഭാഗം വിപുലീകരിച്ചു

ദോഹ: റിയാദ മെഡിക്കല്‍ സെന്ററില്‍ ഗൈനക്കോളജി വിഭാഗം വിപുലീകരിച്ചു. പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം വെള്ളിയാഴ്ച ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും രാത്രി 11 വരെ ലഭ്യമാക്കുമെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജ്‌മെന്റ് അറിയിച്ചു. ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തില്‍ വിദഗ്ധരായ ഡോ. വിജയലക്ഷ്മിയും ഡോ. ശ്രീലക്ഷ്മിയുമാണ് സ്ത്രീകള്‍ക്കായുള്ള പ്രത്യേക പരിചരണത്തിന്റെ ചുമതല വഹിക്കുന്നത്. കൂടാതെ പതിനഞ്ചിലധികം വിഭാഗങ്ങളും റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, ഫിസിയോതെറപ്പി, ഒപ്റ്റിക്കല്‍സ് സേവനങ്ങളും ലഭ്യമാണ്.

പീഡിയാട്രിക്, ഇന്റേണല്‍ മെഡിസിന്‍ വിഭാഗങ്ങളുടെ വിപുലീകരണത്തിന്റെ തുടര്‍ച്ചയാണ് ഗൈനക്കോളജി വിഭാഗത്തിന്റേതുമെന്ന് റിയാദ ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ പറഞ്ഞു. അവധി ദിവസങ്ങളിലടക്കം രാത്രി വൈകിയും സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം കുറഞ്ഞ ചെലവില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്നത് തങ്ങളുടെ ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തറില്‍ ജോലിക്കാരായ സ്ത്രീകള്‍ക്കുകൂടി ഉപകാരപ്രദമാവുന്ന രീതിയിലാണ് ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം ക്രമപ്പെടുത്തിയിരിക്കുന്നതെന്ന് റിയാദ ഹെല്‍ത്ത് കെയര്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം പറഞ്ഞു. സി റിങ് റോഡില്‍ ഹോളിഡേ വില്ല സിഗ്നലിനു സമീപം പ്രവര്‍ത്തിക്കുന്ന റിയാദ മെഡിക്കല്‍ സെന്റര്‍ ഗുണനിലവാരത്തിന് പ്രത്യേക ഊന്നല്‍ നല്‍കി സാധാരണക്കാര്‍ക്ക് താങ്ങാവുന്ന മികച്ച ആരോഗ്യപരിരക്ഷ നല്‍കുന്നു. കൂടാതെ വിശാലമായ കാർ പാര്‍ക്കിങ് സൗകര്യങ്ങളോടെ രാവിലെ ഏഴ് മുതല്‍ രാത്രി 12 മണി വരെ തുറന്നുപ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

Tags:    
News Summary - Riyadha Medical Center Gynecology Department Expanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT