നീ​ത ജോ​ളി​, മ​ക​ൻ ജെ​ഫ്രി​

റി​പ്പി​ൾ​സ് ഓ​ഫ് ല​വ്' ചി​ത്ര​പ്ര​ദ​ർ​ശ​നം ലു​സൈ​ൽ ആ​ർ​ട്ട് ഫാ​ക്ട​റി​യി​ൽ

ദോ​ഹ: ജ​ല​ച്ചാ​യ​ക്കൂ​ട്ടു​ക​ളാ​ൽ തീ​ർ​ത്ത മ​നോ​ഹ​ര ചി​ത്ര​ങ്ങ​ളൊ​രു​ക്കി ദോ​ഹ​യി​ൽ ചി​ത്ര​പ്ര​ദ​ർ​ശ​നം ഒ​രു​ങ്ങു​ന്നു. ക​ല​യെ നെ​ഞ്ചേ​റ്റു​ന്ന പ്ര​വാ​സി​ക​ൾ​ക്കാ​യി അ​മ്മ​യും മ​ക​നും ചേ​ർ​ന്നാ​ണ് വേ​റി​ട്ടൊ​രു ചി​ത്ര​പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ ഒ​രു ഓ​ഡി​റ്റ് സ്ഥാ​പ​ന​ത്തി​ൽ സീ​നി​യ​ർ ഓ​ഡി​റ്റ് മാ​നേ​ജ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന സി.​എ നീ​ത ജോ​ളി​യും മ​ക​ൻ ജെ​ഫ്രി​യും വ​ര​ച്ചു​തീ​ർ​ത്ത പെ​യി​ന്റി​ങ് എ​ക്സി​ബി​ഷ​ൻ 'റി​പ്പി​ൾ​സ് ഓ​ഫ് ല​വ്' ജൂ​ൺ 5, 6 തീ​യ​തി​ക​ളി​ൽ ലു​സൈ​ൽ ആ​ർ​ട്ട് ഫാ​ക്ട​റി​യി​ൽ ന​ട​ക്കും.

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ത്രി ഒ​മ്പ​തു മ​ണി വ​രെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ദ​ർ​ശ​നം കാ​ണാ​നു​ള്ള സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​മ്മ​യും മ​ക​നും ചേ​ർ​ന്ന് സൃ​ഷ്ടി​ക്കു​ന്ന ഈ ​പ്ര​ദ​ർ​ശ​നം സ്നേ​ഹ​ത്തി​ന്റെ​യും പ്ര​കൃ​തി​യു​ടെ​യും അ​തു​ല്യ​മാ​യ സം​ഗ​മ​മാ​ണ്. പ്ര​ദ​ർ​ശ​ന​ത്തി​ൽ നീ​ത​യു​ടെ 15 അ​ക്രി​ലി​ക് ചി​ത്ര​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Tags:    
News Summary - 'Ripples of Love' exhibition at Lusail Art Factory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.