ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെയും വ്യാപനം തടയുന്നതിെൻറയും ഭാഗമായി രാജ്യത്തെ റെസ്റ്റോറൻറുകൾ ക്ക് വാണിജ്യ വ്യവസായ മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചു.റെസ്റ്റോറൻറ് ജീവനക്കാരുടെ ശരീരോഷ്മാവ് ദിവസേന രണ്ട് തവണ പരിശോധിച്ചിരിക്കണം. എല്ലാ തൊഴിലാളികൾക്കും സാനിറ്റൈസറും മാസ്കുകളും നിർബന്ധമായും നൽകണം.
റെസ്റ്റോറൻറിലെ തൊഴിലാളികൾ തമ്മിൽ കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉടമകൾ ഉറപ്പുവരുത്തണം. ഭക്ഷണം തയ്യാറാക്കുമ്പോഴും മറ്റുള്ളവരുമായി ഇടപഴകുമ്പോഴും തൊഴിലാളികൾ തീർച്ചയായും മാസ്കുകളും കൈയുറകളും ധരിച്ചിരിക്കണം. ഉപയോഗിച്ച മാസ്കുകളും കൈയുറകളും സുരക്ഷിതമായി ഉപേക്ഷിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.ഭക്ഷണം പാകം ചെയ്യുന്നതിെൻറയും പണമിടപാടുകൾ നടത്തുന്നതിെൻറയും മുമ്പും ശേഷവും ജീവനക്കാർ കൈകൾ നിരന്തരം വൃത്തിയാക്കണം.ഹോം ഡെലിവറി ആവശ്യങ്ങൾക്ക് റെസ്റ്റോറൻറുകൾ പോളിബാഗുകൾ ഉപയോഗിക്കണം. ഓർഡറുകൾ സ്വീകരിച്ച ശേഷം ഉപഭോക്താക്കൾ സുരക്ഷിതമായി പോളിബാഗുകൾ ഉപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.