റീജൻസി ഗ്രൂപ് 15ാം വാർഷികാഘോഷം

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ റീജൻസി ഗ്രൂപ്പിന്റെ 15ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ ആദ്യഘട്ടം റീജൻസി ഹൈപ്പർമാർക്കറ്റ് അൽ വക്റ ബ്രാഞ്ചിൽ നടന്നു. 50 ഇഞ്ച് സ്മാർട്ട് 15 ടെലിവിഷനുകൾ വിജയികൾക്ക് സമ്മാനമായി നൽകി.

ഖത്തർ വാണിജ്യ മന്ത്രാലയ ഇൻസ്പെക്ടർ ഹമദ് റാഷിദ് മ്രിസിങ് സന്നിധിയിൽ നടന്ന ചടങ്ങിൽ റീജൻസി ഗ്രൂപ് ചെയർമാൻ അമീറുദ്ദീൻ കെ, സി.ഒ.ഒ ഫാദിൽ അമീർ, ഏരിയ മാനേജർമാരായ നസർ, ഷാനവാസ്, ബ്രാഞ്ച് മാനേജർ ജോൺ, ലിതിൻ, ഫായിസ് എന്നിവർ പങ്കെടുത്തു.

വ്യാഴാഴ്ച വൈകീട്ട് റീജൻസി ഹൈപ്പർമാർക്കറ്റ് അബൂ ഹമൂറിൽ നടക്കുന്ന വാർഷികാഘോഷങ്ങൾക്കൊപ്പം, റീജൻസി ഗ്രൂപ്പിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും കില്ലർ പ്രമോഷൻ ഓഫറുകൾ ഒരുക്കിയിട്ടുണ്ടെന്നും, ഇതിലേക്ക് എല്ലാ ഉപഭോക്താക്കളെയും സ്വാഗതം ചെയ്യുന്നെന്നും മാനേജിങ് ഡയറക്ടർ അമീറുദ്ദീൻ അറിയിച്ചു

Tags:    
News Summary - Regency Group 15th Anniversary Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.