റീജൻസി അക്കാദമി ഉദ്ഘാടനം എക്സിക്യൂട്ടിവ് ഡയറക്ടർ റാഷിദ് അസ്ലം നിർവഹിക്കുന്നു. റീജൻസി ഗ്രൂപ് എം.ഡി ഡോ. അൻവർ അമീൻ, ഖത്തർ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ എന്നിവർ സമീപം
ദോഹ: ജി.സി.സിയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ ജീവനക്കാരുടെ ഉന്നമനത്തിനായി ട്രെയ്നിങ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാൻ റീജൻസി അക്കാദമി പ്രവർത്തനമാരംഭിച്ചു. ഗ്രാൻഡ് എക്സ്പ്രസ് അൽ വുകൈറിൽ കമ്പനി എക്സിക്യൂട്ടിവ് ഡയറക്ടർ റാഷിദ് അസ്ലം ട്രെയ്നിങ് സെന്റർ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ റീജൻസി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ, ഖത്തർ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, ജനറൽ മാനേജർ അജിത് കുമാർ, ഫിനാൻസ് മാനേജർ ശരീഫ് എന്നിവർ പങ്കെടുത്തു. ജീവനക്കാരുടെ പ്രവർത്തന മികവിനും പരിശീലനത്തിനുമായി അക്കാദമിക്കു കീഴിൽ സംഘടിപ്പിക്കുന്ന വിവിധ ട്രെയ്നിങ് പ്രോഗ്രാമുകളെ കുറിച്ച് ഡോ. അൻവർ അമീൻ വിശദീകരിച്ചു.
ബിരുദാനന്തര ബിരുദ കോഴ്സുകൾ കഴിഞ്ഞ് ചില്ലറ വ്യാപാര മേഖലയിൽ തൊഴിലവസരം തേടുന്ന ഉദ്യോഗാർഥികൾക്കായി സ്റ്റൈപെൻഡോടുകൂടിയ റീട്ടെയിൽ കോഴ്സുകൾ നടത്തുന്നതിനെ കുറിച്ചും അദ്ദേഹം വിവരിച്ചു.
കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും പഠിച്ചിറങ്ങിയ 17 ഉദ്യോഗാർഥികൾക്കായി ഈ കഴിഞ്ഞ ജനുവരിയിൽ റീട്ടെയിൽ പർച്ചേസ് മേഖലയിൽ ട്രെയ്നിങ് കോഴ്സ് ഖത്തറിൽ ആരംഭിച്ചിരുന്നു. കമ്പനിയുടെ ദുബൈ, ഖത്തർ, കുവൈത്ത് റീജ്യനുകളിൽ നിയമനത്തിനായി തെരഞ്ഞെടുത്ത ഉദ്യോഗാർഥികളുടെ പരിശീലനവും ഉടൻ അക്കാദമിയിൽ ആരംഭിക്കും.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി മൂന്നുവർഷത്തെ റീട്ടെയിൽ മാനേജ്മെന്റ് ട്രെയിനി ബാച്ചിന്റെയും രണ്ടുമാസം ദൈർഘ്യമുള്ള ഇൻവെന്ററി റിസീവിങ് ട്രെയ്നിങ് ബാച്ചിന്റെയും പരിശീലന പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.