റവാബി ഹൈപ്പർ മാർക്കറ്റിന്റെ ഷോപ് ആൻഡ് വിൻ പ്രമോഷൻ വിജയിയെ നറുക്കെടുപ്പിലൂടെ
കണ്ടെത്തുന്നു
ദോഹ: റവാബി ഹൈപ്പർ മാർക്കറ്റ് സംഘടിപ്പിച്ച ഷോപ് ആൻഡ് വിൻ പ്രമോഷൻ വിജയിയെ പ്രഖ്യാപിച്ചു. അൽമുറയിലെ റവാബി ഹൈപ്പർ മാർക്കറ്റിൽ നടന്ന നറുക്കെടുപ്പിലാണ് വിജയിയെ തിരഞ്ഞെടുത്തത്.
2897431 കൂപ്പൺ ഉടമയായ മുഹമ്മദ് ഹെലാലാണ് സമ്മാനമായ നിസാൻ പട്രോൾ സ്വന്തമാക്കിയ ഭാഗ്യശാലി. 2023 ഫെബ്രുവരി ഒന്നിന് ആരംഭിച്ച് സെപ്റ്റംബർ 30 വരെ തുടരുന്ന കാമ്പയിൻ ഇതിനകംതന്നെ ഉപഭോക്താക്കൾക്ക് പ്രിയങ്കരമായി മാറി. റവാബി ഹൈപ്പർ മാർക്കറ്റിന്റെ ഏതെങ്കിലും ശാഖയിൽനിന്ന് 50 റിയാലിന് ഷോപ്പിങ് നടത്തുന്ന ആർക്കും നറുക്കെടുപ്പിലൂടെ നിസാൻ പട്രോൾ കാർ നേടാനുള്ള അവസരമാണ് ഒരുക്കുന്നത്.
ബ്രാഞ്ച് മാനേജർ അഷ്റഫ് ടി, ജോജോ റോബർട്ട് (ഓപറേഷൻ മാനേജർ), ഷിജു കൃഷ്ണൻ (ബിസിനസ് ഡെവലപ്മെന്റ് മാനേജർ), സജിത്ത് ഇ.പി (അസിസ്റ്റന്റ് മാർക്കറ്റിങ് മാനേജർ), റഹീസ് (അഡ്മിൻ മാനേജർ), വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ അബ്ദുൽ മാലിക് എന്നിവർ പങ്കെടുത്തു.
ആഗസ്റ്റ് ഒന്നിന് നടക്കുന്ന അടുത്ത നറുക്കെടുപ്പിലെ വിജയിയെയും കാത്തിരിക്കുന്നത് നിസാൻ പട്രോൾ വാഹനമാണ്. റവാബി ഹൈപ്പർ മാർക്കറ്റ് ഇസ്ഗാവ, റവാബി ഫുഡ് സെന്റർ അൽ റയ്യാൻ, റവാബി ഹൈപ്പർ മാർക്കറ്റ് അൽ മുറ, റവാബി ഹൈപ്പർ മാർക്കറ്റ് അൽ വക്ര, റവാബി ഹൈപ്പർ മാർക്കറ്റ് ന്യൂ റയ്യാൻ, റവാബി ഹൈപ്പർ മാർക്കറ്റ് സലാൽ മുഹമ്മദ്, ഗ്രാൻഡ് ഷോപ്പിങ് സെന്റർ അബു ഹാമർ, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഖത്തരിയാത്ത് എന്നീ സ്ഥാപനങ്ങളിൽനിന്നും ഷോപ്പിങ് നടത്തി ഉപഭോക്താക്കൾക്ക് സമ്മാനപദ്ധതിയിൽ പങ്കാളിയാകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.