ദോഹ: റമദാനിൽ ആവേശകരവും ഊർജ്ജ്വസ്വലവുമായ മത്സരങ്ങളൊരുക്കി സ്പോർട്സ് ഫെസ്റ്റിവലുമായി ആസ്പയർ സോൺ. റമദാനിൽ ശാരീരിക -കായിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി വളർത്തുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ് സ്പോർട്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സ്പോർട്സ് ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ആസ്പയർ സോൺ ഫൗണ്ടേഷൻ വാർത്തക്കുറിപ്പിൽ വിശദമാക്കി.
ഫെബ്രുവരി 22 മുതൽ മാർച്ച് 6 വരെ ഫൗണ്ടേഷന്റെ വിവിധ വേദികളിലായാണ് മത്സരങ്ങൾ നടക്കുക. എല്ലാ ദിവസവും രാത്രി എട്ടു മുതൽ പുലർച്ചെ വരെ വിവിധ ഇവന്റുകളും മത്സരങ്ങളുമായി നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിലൂടെ സജീവമായ ഒരു റമദാൻ വൈബ് ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ രീതിയിൽ 12 ദിവസങ്ങളിലായി 11 കായിക ഇനങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കായിക പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി aspirezone.qa എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫുട്ബാൾ (എംബസികൾ): ഫെബ്രുവരി 22 - പിച്ച് നമ്പർ 5
ആസ്പറ്റാർ ഫുട്ബാൾ ടൂർണമെന്റ്: ഫെബ്രുവരി 22 - പിച്ച് നമ്പർ 5
ബാസ്കറ്റ് ബാൾ (പുരുഷന്മാർ): ഫെബ്രുവരി 22 - ലേഡീസ് സ്പോർട്സ് ഹാൾ
ഭിന്നശേഷിക്കാർക്കുള്ള ടേബിൾ ടെന്നീസ്: ഫെബ്രുവരി 24 - ലേഡീസ് സ്പോർട്സ് ഹാൾ
ബാസ്കറ്റ് ബാൾ (വനിതകൾ): ഫെബ്രുവരി 24 - ലേഡീസ് സ്പോർട്സ് ഹാൾ
ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനുമായി സഹകരിച്ച് ഫാമിലി നൈറ്റ് റൺ: ഫെബ്രുവരി 25 - ആസ്പയർ പാർക്ക്
ബാസ്കറ്റ് ബാൾ (യൂത്ത്): ഫെബ്രുവരി 26 -ലേഡീസ് സ്പോർട്സ് ഹാൾ
നീന്തൽ: ഫെബ്രുവരി 26 - ഹമദ് അക്വാട്ടിക്സ് സെന്റർ
ആസ്പയർ അക്കാദമി ബീച്ച് വോളിബാൾ: ഫെബ്രുവരി 27-28 - അക്കാദമി ഔട്ട്ഡോർ പിച്ച്
-ലേഡീസ് പാഡൽ ടൂർണമെന്റ്: ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെ - പാഡൽ കോർട്ട്
ലേഡീസ് ഫുട്സാൽ ടൂർണമെന്റ്: മാർച്ച് 4 - ലേഡീസ് സ്പോർട്സ് ഹാൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.