ഇ​സ്‌​ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫ് അ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

റ​മ​ദാ​ൻ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ണം

ദോ​ഹ: ഖു​ർ​ആ​ൻ പ​ഠ​നം, പ്ര​ബോ​ധ​നം, മ​റ്റ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് വി​പു​ല​മാ​യ റ​മാ​ദാ​ൻ പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ളു​മാ​യി ഇ​സ്‌​ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫ്. അ​നു​സ​ര​ണ​വും പാ​പ​മോ​ച​ന​വും എ​ന്ന പ്ര​മേ​യ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഖു​ർ​ആ​ൻ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ​ള്ളി സേ​വ​ന​ങ്ങ​ൾ, സ​കാ​ത് ശേ​ഖ​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഔ​ഖാ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. ഇ​മാം മു​ഹ​മ്മ​ദ് ഇ​ബ്നു അ​ബ്ദു​ൽ വ​ഹാ​ബ് പ​ള്ളി​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ഗ​നിം ആ​ൽ​ഥാ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.

രാ​ജ്യ​വ്യാ​പ​ക​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കു​ന്ന നോ​മ്പ​ർ​മാ​ർ​ക്കു​ള്ള ഇ​ഫ്താ​ർ പ​ദ്ധ​തി 3.6 ല​ക്ഷം പേ​ർ​ക്ക് സേ​വ​നം ന​ൽ​കു​ന്ന രീ​തി​യി​ൽ വി​പു​ലീ​ക​രി​ക്കും. കൂ​ടാ​തെ അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും. റ​മ​ദാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, പ​ണ്ഡി​ത സെ​മി​നാ​റു​ക​ൾ എ​ന്നി​വ​യും മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ സ​കാ​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ കാ​മ്പ​യി​നു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. റ​മ​ദാ​ൻ മാ​സ​ത്തി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി മ​സ്ജി​ദ് വ​കു​പ്പി​ന്റെ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ ല​ത്തീ​ഫ് അ​ൽ മ​ഹ്മൂ​ദ് വി​ശ​ദീ​ക​രി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്ളി​ക​ൾ ത​റാ​വീ​ഹ്, ഖി​യാ​മു ലൈ​ൽ ന​മ​സ്കാ​ര​ങ്ങ​ൾ​ക്കാ​യി പൂ​ർ​ണ​മാ​യും ഒ​രു​ങ്ങി. പ്രാ​ർ​ത്ഥ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ ഇ​മാ​മു​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. റ​മ​ദാ​നി​ലെ അ​വ​സാ​ന പ​ത്ത് ദി​വ​സ​ങ്ങ​ളി​ൽ ഇ​അ്തി​കാ​ഫ് അ​നു​ഷ്ഠി​ക്കു​ന്ന വി​ശ്വാ​സി​ക​ൾ​ക്കാ​യി പ്ര​ത്രേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

റ​മ​ദാ​ൻ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 100 ​​മ​ത​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, പ​ള്ളി​ക​ളി​ൽ ഖു​ർ​ആ​ൻ പാ​രാ​യ​ണ പ​രി​പാ​ടി​ക​ൾ, മ​റ്റ് ദൈ​നം​ദി​ന മ​ത്സ​ര​ങ്ങ​ൾ, അ​റ​ബി ഇ​ത​ര ഭാ​ഷ സം​സാ​രി​ക്കു​ന്ന​വ​ർ​ക്കാ​യി വി​പു​ല​മാ​യ ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ​റ​മ​ദാ​നി​ന് മു​ന്നോ​ടി​യാ​യി 12 പു​തി​യ പ​ള്ളി​ക​ൾ തു​റ​ക്കു​ക​യും പ​ള്ളി​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​നാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ​പ​ള്ളി​ക​ളി​ലെ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൻ​ജി​നീ​യ​റി​ങ് ടീം ​സ​ജ്ജ​മാ​ണെ​ന്നും ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ലെ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. ​വി​ശ്വാ​സ​പ​ര​മാ​യ മൂ​ല്യ​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന​തി​നും സാ​മൂ​ഹി​ക ഐ​ക്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി സ​മ​ഗ്ര​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് മ​ന്ത്രാ​ല​യം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്.

Tags:    
News Summary - Ramadan preparations are complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.