Posted On
date_range Updated On
date_range ശവ്വാൽ മാസപ്പിറ അറിയിക്കണം
ദോഹ: വ്യാഴാഴ്ച വൈകീട്ട് ഖത്തറിന്റെ ആകാശത്ത് ശവ്വാൽ മാസപ്പിറ തെളിയുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ചന്ദ്രമാസ നിരീക്ഷണ കമ്മിറ്റിയുടെ നിർദേശം. റമദാൻ 29 പൂർത്തിയാവുന്ന വ്യാഴാഴ്ച വൈകീട്ട് മാസപ്പിറ ദൃശ്യമാകുന്നോ എന്ന് നോക്കാനാണ് നിർദേശം. കാണുന്നവർ ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ അൽ ദഫ്നയിലെ ആസ്ഥാനത്ത് കമ്മിറ്റി മുമ്പാകെ അറിയിക്കണം. വൈകീട്ട് മഗ് രിബ് നമസ്കാര ശേഷമായിരിക്കും മാസപ്പിറവി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.