റ​മ​ദാ​ൻ മു​ന്നൊ​രു​ക്കം; പ​രി​ശോ​ധ​ന​യു​മാ​യി പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം

​ദോ​ഹ: റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഖ​ത്ത​റി​ലു​ട​നീ​ളം ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി വി​പു​ല​മാ​യ പ​രി​ശോ​ധ​നാ പ​ദ്ധ​തി​യു​മാ​യി പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം.

റ​മ​ദാ​ൻ കാ​ല​യ​ള​വി​ൽ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ ആ​വ​ശ്യം വ​ർ​ധി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. കൂ​ടാ​തെ, ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ലൂ​ടെ സു​ര​ക്ഷി​ത​വും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ഭ​ക്ഷ​ണം ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു.

ഇ​തി​ന്റെ ഭാ​ഗ​മാ​യി ഷോ​പ്പി​ങ് മാ​ളു​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, ഗ്രോ​സ​റി​ക​ൾ, ചെ​റു​കി​ട വി​ൽ​പ​ന​ശാ​ല​ക​ൾ തു​ട​ങ്ങി​യ 2,000 ത്തി​ല​ധി​കം ഔ​ട്ട് ലെ​റ്റു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.

ഇ​വി​ട​ങ്ങ​ളി​ൽ ബാ​ധ​ക​മാ​യ ച​ട്ട​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും. ക​ര, ക​ട​ൽ, വ്യോ​മ അ​തി​ർ​ത്തി​ക​ളി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​ത്യേ​ക വി​ഭാ​ഗം 24 മ​ണി​ക്കൂ​റും സ​ജീ​വ​മാ​യി​രി​ക്കും.

റ​മ​ദാ​നി​ൽ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന ഈ​ത്ത​പ്പ​ഴം, മാം​സം, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ലാ​ബ് പ​രി​ശോ​ധ​ന​ക്കും അ​യ​ക്കും. കൂ​ടാ​തെ വി​പ​ണി​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ ത​ട​സ്സ​മി​ല്ലാ​തെ നി​റ​വേ​റ്റു​ന്ന​തി​നാ​യി ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ, പെ​ർ​മി​റ്റു​ക​ൾ, സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ എ​ന്നി​വ വേ​ഗ​ത്തി​ലാ​ക്കും. ടെ​ന്റു​ക​ൾ​ക്കും ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കു​മു​ള്ള അ​നു​മ​തി​ക​ൾ, നി​ബ​ന്ധ​ന​ക​ളി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​തെ ത​ന്നെ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും. ഭ​ക്ഷ്യ​സു​ര​ക്ഷ​യെ കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി ​സോ​ഷ്യ​ൽ മീ​ഡി​യ കാ​മ്പ​യി​നും മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ളെ​ക്കു​റി​ച്ചും മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ന്ദേ​ശ​ങ്ങ​ളും ടി​പ്‌​സു​ക​ളും ​കാ​മ്പ​യി​നി​ലൂ​ടെ പ​ങ്കു​വെ​ക്കും. ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​ലും സൂ​ക്ഷി​ക്കു​ന്ന​തി​ലും പാ​ലി​ക്കേ​ണ്ട ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച് പോ​പ്പു​ല​ർ കി​ച്ച​ൺ ചു​മ​ത​ല​യു​ള്ള​വ​ർ​ക്കാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ഇ​തി​ന​കം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ളും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച മാ​സ​പ്പി​റ​വി കണ്ടാൽ അറിയിക്കണം

ദോ​ഹ: ഖ​ത്ത​റി​ൽ ബു​ധ​നാ​ഴ്ച റ​മ​ദാ​ൻ വൃ​താ​രം​ഭം പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ഫെ​ബ്രു​വ​രി 17 ചൊ​വ്വാ​ഴ്ച മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ വി​ശ്വാ​സി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത് ഇ​സ് ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫ്.

മാ​സ​പ്പി​റ​വി കാ​ണു​ന്ന​വ​ർ ദ​ഫ്‌​ന ട​വേ​ഴ്‌​സി​ലെ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച മ​ഗ്‌​രി​ബ് ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം മാ​സ​പ്പി​റ​വി നി​ർ​ണ​യ സ​മി​തി യോ​ഗം ചേ​രും.

Tags:    
News Summary - Ramadan in advance; Ministry of Public Health with testing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.