ദോഹ: റമദാനില്‍ ഭിക്ഷാടനം ഇല്ലാതാക്കാന്‍ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ്(സിഐഡി) ഭിക്ഷാടന പ്രതിരോധവിഭാഗം തലവന്‍ ക്യാപ്റ്റന്‍ അബ്ദുല്ല സാദ് അല്‍ ദോസരി അറിയിച്ചു. ഇപ്പോള്‍ ഭിക്ഷാടകര്‍ പലരും ഡിജിറ്റൽ മാധ്യമങ്ങളിൽക്കൂടി ഭിക്ഷാടനം നടത്തുന്നുണ്ടെന്ന പരാതിയും ഗൗരവമായി പരിശോധിക്കും. ഇപ്പോള്‍ ഭിക്ഷാടകര്‍ പലരും ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പടെയുള്ള നവമാധ്യങ്ങള്‍ പണസമ്പാദനത്തിനായി ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലിട്ടശേഷം ഗുരുതരമായ അസുഖങ്ങള്‍ നേരിടുന്നവരാണെന്നും ചികിത്സയ്്ക്കായി ആയിരക്കണക്കിന് റിയാല്‍ ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്്. മുസ് ലീം രാജ്യങ്ങളിലെ വിവിധ ആവശ്യങ്ങൾ വിവരിച്ച് പണം അഭ്യര്‍ഥിച്ച് വാട്സ്ആപ്പില്‍ സന്ദേശങ്ങള്‍ അയക്കുന്നവരുമുണ്ട്. ഈ വിഷയത്തിലെ പരാതികൾ പരിഹരിക്കാൻ ഭിക്ഷാടന പ്രതിരോധവിഭാഗം ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ക്യാപ്റ്റന്‍ ദോസരി പറഞ്ഞു.
പരാതികൾ പരിഹരിക്കാൻ 33618627 എന്ന ഹോട്ട്ലൈന്‍ സജ്ജമാക്കിയിട്ടുണ്ട്. സിഐഡിയിലെ 2347444 എന്ന നമ്പരിലും പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാം എന്നും അദ്ദേഹം അറിയിച്ചു. ഭിക്ഷാടനം കൂടുതല്‍ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പട്രോളിങ് സംഘത്തെ ചുമതലപ്പെടുത്തും. ഭിക്ഷക്കാര്‍ ആളുകളെ സമീപിക്കുകയാണെങ്കില്‍ അവരെ സമീപത്തുള്ള ചാരിറ്റി അസോസിയേഷനില്‍ ഏല്‍പ്പിക്കണം എന്നും അറിയിപ്പിൽ പറയുന്നു. ജനങ്ങൾക്ക് ആര്‍ക്കെങ്കിലും പണം സംഭാവന ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അംഗീകൃത ചാരിറ്റി സംഘടനകള്‍ വഴിയായാരിക്കണം സംഭാവന നല്‍കേണ്ടതെന്നും ദോസരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.