ഇ​ൻ​കാ​സ് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച രാ​ജീ​വ്‌

ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന് 

രാ​ജീ​വ്‌ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം

ദോ​ഹ: ഇ​ന്ത്യ​യു​ടെ മു​ന്‍ പ്ര​ധാ​ന മ​ന്ത്രി രാ​ജീ​വ്‌ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​കാ​സ് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​മാ​മ​യി​ലെ ഇ​ൻ​കാ​സ് ഓ​ഫി​സി​ൽ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ ഓ​ർ​മ്മ​ക​ൾ പു​തു​ക്കി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ഇ​ന്ത്യ​യു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നും സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ൾ​ക്കും ശ​ക്ത​മാ​യ അ​ടി​ത്ത​റ പാ​കി​യ ദീ​ർ​ഘ​ദ​ർ​ശി​യാ​യ നേ​താ​വാ​യി​രു​ന്നു രാ​ജീ​വ്‌ ഗാ​ന്ധി​യെ​ന്ന് അ​നു​സ്മ​ര​ണ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ന്റെ കാ​ല​ഘ​ട്ട​ത്തി​ൽ രാ​ജ്യം കൈ​വ​രി​ച്ച സാ​ങ്കേ​തി​ക വ​ള​ർ​ച്ച​ക​ളു​ടെ​യും ഡി​ജി​റ്റ​ൽ മു​ന്നേ​റ്റ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന ശി​ൽ​പി​ക​ളി​ൽ ഒ​രാ​ളാ​യി അ​ദ്ദേ​ഹ​ത്തെ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഇ​ൻ​കാ​സ് ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് സി​ദ്ദീ​ഖ് പു​റാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ൻ​കാ​സ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ബ​ഷീ​ർ തു​വ​രി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, അ​ഷ​റ​ഫ് വ​ട​ക​ര, സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ ഇ​സ്മ​യി​ൽ, സ​ർ​ജി​ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് കൂ​ട​ൽ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് ന​ന്മ​മു​ക്ക് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Rajiv Gandhi Martyrdom Day Celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.