Posted On
date_range Updated On
date_range ഖത്തറിൽ മഴക്ക് സാധ്യത
ദോഹ: ശക്തമായ തണുപ്പിനിടെ വരുംദിവസങ്ങളിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥ വിഭാഗം. ചൊവ്വാഴ്ച മുതൽ ഒട്ടുമിക്ക ഭാഗങ്ങളിൽ മഴ പെയ്യാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.
ചിലയിടങ്ങളില് ഭേദപ്പെട്ട മഴ ലഭിച്ചേക്കും. പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്കി. മഴമേഘങ്ങൾ സജീവമാക്കുന്ന ന്യൂനമർദമാണ് ഖത്തർ ഉൾപ്പെടെ മേഖലയിൽ മഴക്ക് കാരണമാകുന്നത്. വാഹന ഡ്രൈവർമാർ ഉൾപ്പെടെ ജാഗ്രത പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.