രാഹുൽ ഗാന്ധി എം.പി ഓഫിസ് അക്രമത്തിൽ ഇൻകാസ് കോഴിക്കോട് ജില്ലകമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധം
ദോഹ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസിനുനേരെ നടന്ന എസ്.എഫ്.ഐ അക്രമത്തിൽ പ്രവാസ ലോകത്തും പ്രതിഷേധം. ഓഫിസ് ആക്രമിക്കുകയും ജീവനക്കാരെ ക്രൂരമായി മർദിക്കുകയും ഗാന്ധി ചിത്രം വരെ അടിച്ച് തകർത്ത് നിലത്തിട്ട് ചവിട്ടിയ നടപടി സംഘ്പരിവാർ രാഷ്ട്രീയവും ചുവപ്പിന്റെ രാഷ്ട്രീയവും ഒന്നാണന്ന് തെളിയിച്ചതായി ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമല പ്രസ്താവനയിൽ അറിയിച്ചു. വിവിധ ആരോപണങ്ങൾ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സർക്കാറും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് ഈ ആക്രമണങ്ങളുടെ പിന്നിലെന്ന് സമീർ ഏറാമല പറഞ്ഞു.
ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റിയും പ്രതിഷേധം അറിയിച്ചു. കേരളത്തെ കലാപ ഭൂമിയാക്കാൻ സി.പി.എം ശ്രമിക്കുകയാണെന്നും പൊലീസ് ഇതിന് സംരക്ഷണം ഒരുക്കുകയാണെന്നും യോഗം വ്യക്തമാക്കി. യോഗത്തിൽ അഷ്റഫ് വടകര, വിപിൻ മേപ്പയ്യൂർ, കരീം നടക്കൽ,
സി.വി. അബ്ബാസ്, ഹരീഷ് കുമാർ മറ്റു ജില്ല ഭാരവാഹികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.