റോക്കാ പവർ ജിമ്മിൽ റേഡിയോ സുനോ "ഹാപ്പിനസ് ലോഞ്ച്" പരിപാടി ശ്രദ്ധേയമായി

ദോഹ: ന്യൂ ഗുഡ്‌വിൽ കാർഗോയും റോക്കാ പവർ ജിമ്മും സംയുക്തമായി റേഡിയോ സുനോയും റേഡിയോ ഒലീവുമായി സഹകരിച്ച് സംഘടിപ്പിച്ച "ഹാപ്പിനസ് ലോഞ്ച്" പരിപാടി റോക്കാ പവർ ജിമ്മിൽ ആവേശകരമായി. ജീവനക്കാർക്കും അംഗങ്ങൾക്കും ഒരുപോലെ സന്തോഷവും ഉത്സാഹവും പകരുന്ന രീതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ വിനോദ ഗെയിമുകൾ, യോഗ പരിശീലനം, ഫിറ്റ്നസ് ആക്റ്റിവിറ്റികൾ, ടീം ഇന്ററാക്ഷനുകൾ എന്നിവ അരങ്ങേറി. പങ്കെടുത്ത എല്ലാവർക്കും പുതുമയാർന്ന അനുഭവമാണ് പരിപാടി സമ്മാനിച്ചത്.

ലോക യോഗ ദിനം, പിതൃദിനം, എന്നീ പ്രത്യേക ദിനങ്ങളോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ വിജയത്തിനായി മികച്ച ഏകോപനവും നേതൃത്വവും നൽകിയ റേഡിയോ സുനോയുടെ അപ്പുണ്ണിയെയും റേഡിയോ സുനോ-റേഡിയോ ഒലീവ് ടീമംഗങ്ങളെയും ചടങ്ങിൽ അഭിനന്ദിച്ചു. ന്യൂ ഗുഡ്‌വിൽ കാർഗോ, റോക്കാ പവർ ജിം മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് നൗഷാദ് അബു റേഡിയോ സുനോയുടെ അപ്പുണ്ണിക്ക് ഉപഹാരം കൈമാറി. റേഡിയോ സുനോയും റേഡിയോ ഒലീവും സമൂഹത്തിനും പ്രവാസികൾക്കും വേണ്ടി നടത്തുന്ന സജീവ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

പരിപാടിയിൽ ന്യൂ ഗുഡ്‌വിൽ കാർഗോ, റോക്കാ പവർ ജിം മെൻസ് ആൻഡ് ലേഡീസ് സെക്ഷൻ ജീവനക്കാർ, അംഗങ്ങൾ, റേഡിയോ സുനോ, റേഡിയോ ഒലീവ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ജനറൽ മാനേജർ നിഖിൽ നാസർ, മാനേജർ നാജി നൗഷാദ് എന്നിവർ നേതൃത്വം നൽകി. റേഡിയോ സുനോ, റേഡിയോ ഒലീവ് ടീമുകൾക്ക് നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Radio Suno's "Happiness Lounge" program at Roca Power Gym was a highlight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.