എം.ടി കഥാകാലം അക്ഷരമാസം ഡോ. കെ.സി സാബു
ഉദ്ഘാടനം ചെയ്യുന്നു
ദോഹ: വിഖ്യാത മലയാളം എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ എം.ടി വാസുദേവൻ നായരുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ‘എം.ടി കഥ കാലം’ എന്ന ശീർഷകത്തിൽ റേഡിയോ മലയാളം 98.6 എഫ്.എം നടത്തുന്ന ‘അക്ഷരമാസ’ത്തിന് തുടക്കമായി.
റേഡിയോ ഓഫീസിൽ നടന്ന ചടങ്ങിൽ ഖത്തർ ഇന്ത്യൻ ഓദേഴ്സ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി സാബു അക്ഷരമാസം ഉദ്ഘാടനം ചെയ്തു. എഴുത്തിൽ മാറ്റത്തിനു തുടക്കം കുറിച്ചു എന്നതോടൊപ്പം മനുഷ്യമനസ്സുകളെ ഏറെ ആഴത്തിൽ മനസ്സിലാക്കിയ എഴുത്തുകാരൻ എന്നതാണ് എം.ടിയെ വ്യത്യസ്തനാക്കുന്നതെന്ന് ഡോ. കെ.സി സാബുപറഞ്ഞു. റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ, പ്രോഗ്രാം മാനേജർ ആർ.ജെ രതീഷ്, ഡിജിഎം നൗഫൽ അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
‘എം.ടി കഥ കാലം അക്ഷരമാസം' ആചരണത്തിന്റെ ഭാഗമായി ജനുവരിയിൽ പ്രത്യേക 'റേഡിയോ ലൈബ്രറി' പരിപാടികൾ അവതരിപ്പിക്കും. എം.ടി വാസുദേവൻ നായരുടെ വിഖ്യാത രചനകൾ പരിപാടിയിൽ പരിചയപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്യും. എംടിയുടെ കൃതികളെ മുൻനിർത്തി പ്രത്യേക പ്രശ്നോത്തരി പരിപാടിയും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.