ഖത്തറിൽ പറക്കും ബോധവത്​കരണം

ദോഹ: തലക്ക് തൊട്ടുമുകളിൽ നിന്ന് കൊറോണ സംബന്ധിച്ച ബോധവൽകരണവും മുന്നറിയിപ്പും കേട്ടാൽ ഞെട്ടേണ്ട. കൊറോ ണ വൈറസ്​ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവൽകരണം ഊർജിതമാക്കുന്നതി​​െൻറ ഭാഗമായി ആഭ്യന്തര മന്ത്രാലയം പറത ്തുന്ന േഡ്രാണുകളാണിവ.

ലൗഡ് സ്​ പീക്കറുകളിലൂടെ ബോധവൽകരണ സന്ദേശങ്ങൾ നൽകുന്ന േഡ്രാണുകളാണ് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ആഭ്യന്തരമന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ ഈ സംവിധാനം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

കൊറോണ വൈറസ്​ സംബന്ധിച്ച സുരക്ഷാ സന്ദേശങ്ങളും ബോധവൽകരണ സന്ദേശങ്ങളുമാണ് േഡ്രാണുകളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. വീടുകളിലിരിക്കാനും സംഘടിക്കുന്നതും ഒത്തുകൂടുന്നതും ഒഴിവാക്കാനും വീടുകളുടെ മുകളിലുള്ള സംഘടിക പ്രാർഥനകൾ ഒഴിവാക്കാനും േഡ്രാണുകൾ സ്​പീക്കറിലൂടെ വിളിച്ചു പറയുന്നു.
ഇംഗ്ലീഷ്, ഹിന്ദി, നേപ്പാളീസ്​, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ േഡ്രാണുകളിൽ നിന്ന് സന്ദേശം കേൾക്കാൻ സാധിക്കും.

LATEST VIDEO

Full View
Tags:    
News Summary - Qutar drone for covid 19-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.