കുട്ടികൾക്കായി ക്വിസ്ക് ഖിസ്സ

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വിദ്യാർത്ഥി വിഭാഗമായ ക്വിസ്ക് ഖിസ്സ സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഇസ്‌ലാഹി സെന്ററിൽ നടന്ന പരിപാടി വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും മേളനമായി. പാടിയും പറഞ്ഞും നിറം പകർന്നും കളിച്ചും മുന്നേറിയ പ്രോഗ്രാം കുരുന്നുകൾ ആസ്വദിച്ചു. അഫ്‌നിദാ പുളിക്കൽ കുട്ടികളുമായി സംവദിച്ചു.

അശ്ഹദ് ഫൈസി, ഫസലുറഹ്മാൻ, മൻസൂർ ഒതായി, സദീദ്, അലി റഷാദ്, ശഹറുബാനു, ആലിയ, താഹിറ, നുബ് ല, ഷാഹിദ, ദിൽബ, ജസീറ, ഷാഹിന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Quiz kissa for kids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.