ബ്രിട്ടീഷ്-ഖത്തരി സ്ക്വാഡ്രൺ സൈനിക സംഘത്തെ സന്ദർശിക്കുന്ന കാമില രാജ്ഞി
Posted On
date_range Updated On
date_range ഖത്തരി-ബ്രിട്ടീഷ് സ്ക്വാഡ്രൺ സംഘത്തെ കാണാൻ രാജ്ഞിയെത്തി
ദോഹ: ബ്രിട്ടനിലെ ലീമിങ് എയർബേസിൽ സംയുക്ത പരിശീലനം നടത്തുന്ന ബ്രിട്ടീഷ് - ഖത്തരി സ്ക്വാഡ്രൺ സൈനിക സംഘത്തെ കാണാൻ കഴിഞ്ഞ ദിവസമൊരു വിശിഷ്ടാതിഥിയെത്തി. ബ്രിട്ടീഷ്-ഖത്തരി സംയുക്ത സൈനിക സംഘത്തിന്റെ പരിശീലനത്തിന് സാക്ഷിയാകാനായിരുന്നു കാമില രാജ്ഞിയെത്തിയത്.
ബ്രിട്ടനിലെ ഖത്തരി മിലിട്ടറി അറ്റാഷെ ബ്രിഗേഡിയർ ജനറൽ ജാറല്ലാഹ് ഹമദ് അൽ നാബിത്, അസി. മിലിട്ടറി അറ്റാഷെ ലഫ്. കേണൽ നാസർ മുഹമ്മദ് അൽ കുവാരി, ഖത്തരി ബ്രിട്ടീഷ് ജോയന്റ് സ്ക്വാഡ്രൺ ഡെപ്യൂട്ടി കമാൻഡർ ക്യാപ്റ്റൻ ഖാലിദ് ആയദ് അൽ അത്ബ എന്നിവർ ചേർന്ന് രാജ്ഞിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.