നസീം ഹെൽത്ത് കെയർ വാക്കത്തോൺ "കാൻ വാക്ക്' ഒക്ടോബർ രണ്ടിന്
ദോഹ: ഖത്തറിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ നസീം ഹെൽത്ത് കെയർ സംഘടിപ്പിക്കുന്ന സ്തനാർബുദ ബോധവൽക്കരണ വാക്കത്തോൺ 'കാൻ വാക്ക്' ഒക്ടോബർ രണ്ട് വെള്ളിയാഴ്ച രാവിലെ ആറിന് ആസ്പയർ പാർക്കിൽ (ഷുഗർ ആൻഡ് സ്പൈസ് റെസ്റ്റോറന്റിന് സമീപം) നടക്കും.
സ്തനാർബുദം നേരത്തെ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, പ്രതിരോധ മാർഗങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ട് എല്ലാ വർഷവും ഒക്ടോബറിലാണ് ബോധവൽക്കരണ വാക്കത്തോൺ സംഘടിപ്പിക്കാറുള്ളത്.
പ്രായഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും കുടുംബസമേതം വാക്കത്തോണിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 4411 1133 എന്ന നമ്പറിൽ ബന്ധപ്പെടാം. കഴിഞ്ഞ വർഷം നടന്ന വാക്കത്തോണിൽ ഖത്തറിലെ വിവിധ രാജ്യക്കാരായ 450ലധികം പേരാണ് അണിനിരന്നത്.
ക്യാൻസറിനെ അതിജീവിച്ചവരും ആരോഗ്യ വിദഗ്ധരും ഒത്തുചേരുന്ന പരിപാടിയിൽ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ എല്ലാവരെയും ക്ഷണിക്കുന്നതായി നസീം ഹെൽത്ത് കെയർ മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.