ദോഹ: ഖത്തർ പോസ്റ്റൽ സർവീസ് കമ്പനിയായ ഖത്തർ പോസ്റ്റ് ഈ വർഷം അവസാനത്തോടെപൂർണമായും മുഖം മിനുക്കുന്നു. രാജ്യത്തുടനീളം പുതിയ കിയോസ്കുകൾ സ്ഥാപിക്കാനും ഖത്തർ പോസ്റ്റ് പദ്ധതിയിടുന്നുണ്ട്. അൽ മീറയുമായി സഹകരിച്ച് മുഴുവൻ സേവനങ്ങളും ഉപഭോക്താക്കൾക്ക് നൽകുകയെന്ന ലക്ഷ്യം വെച്ച് വിവിധയിടങ്ങളിൽ കിയോസ്കുകൾ തുടങ്ങാൻ ഖത്തർ പോസ്റ്റ് പദ്ധതിയിടുന്നുണ്ടെന്ന് ഖത്തർ പോസ്റ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫാലിഹ് അൽ നഈമി പറഞ്ഞു.
വക്റയിൽ ഖത്തർ പോസ്റ്റിെൻറ പുതിയ ബ്രാഞ്ച് തുറന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഖത്തർ പോസ്റ്റിെൻറ ചില ബ്രാഞ്ചുകൾ റീബ്രാൻഡ് ചെയ്യുന്നത് പൂർത്തിയായിട്ടുണ്ടെന്നും ഈ വർഷാവസാനത്തോടെ മുഴുവൻ ബ്രാഞ്ചുകളുടെയും റീ ബ്രാൻഡിംഗ് നടപടികൾ പൂർത്തിയാക്കുമെന്നും അൽ നഈമി കൂട്ടിച്ചേർത്തു. വക്റയിലെ നവീകരിച്ച ബ്രാഞ്ചാണ് കഴിഞ്ഞ ദിവസം ക്യൂ പോസ്റ്റ് തുറന്നത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് പുതിയ കോർപറേറ്റ് ഐഡൻഡിറ്റി ഖത്തർ പോസ്റ്റ് ലോഞ്ച് ചെയ്തത്. ഖത്തർ പോസ്റ്റിെൻറ ഇ–കൊമേഴ്സ് സർവീസുകൾക്ക് വലിയ ആവശ്യക്കാരാണെന്നും കമ്പനിയുടെ കണക്ടഡ്, തുർക്കിഷ് സൂഖ് സർവീസുകൾക്ക് വൻ സ്വീകാര്യതയാണെന്നും സി ഇ ഒ അൽ നഈമി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.