ദോഹ: ഖത്തറിലെ ആദ്യ എ വൺ കോൺട്രാക്റ്ററായ ക്യു ടെക് ഇലക്ട്രിക് ഇരുപതാം വാർഷികത്തോടനുബന്ധിച്ച് തൊഴിലാളികളെ ആദരിച്ചു. 10 വർഷവും 15 വർഷവും ആയ തൊഴിലാളികൾക്കും ഓഫീസ് ജീവനക്കാർക്കും ചെയർമാൻ ശൈഖ് അബ്ദുൽ റഹ്മാൻ ജാസിം ബിൻ ആൽഥാനിയും മാനേജിങ് ഡയറക്ടർ അറക്കൽ അബ്ദുൽ റഷീദും ക്യാഷ് അവാർഡും ഉപഹാരവും നൽകി. കമ്പനിയിലെ എല്ലാ ജീവനക്കാർക്കും പ്രത്യേക ഉപഹാരവും നൽകി. ഖത്തർ നാഷണൽ കൺവൻഷൻ സെൻററിൽ നടന്ന ചടങ്ങിൽ കമ്പനി അസോസിയേറ്റ് മുഹമ്മദ് സൈദ് അൽ മെറി, ശൈഖ് ജാസിം അബ്ദുൽ റഹ്മാൻ ആൽഥാനി, കമ്പനി ജനറൽ മാനേജർ മാത്യു വർഗീസ്, സി എഫ് ജോഷി ആൻഡ്രൂസ്, ഓപ്പറേഷൻ മാനേജർ മുനവ്വർ ബാഷ, എച്ച്.ആർ മാനേജർ തുവാൻ റബ്ബാൻ, ഡിവിഷണൽ മാനേജർമാരായ അനിൽ കുമാർ, മുഹമ്മദ് സാഹിർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ എസ്ജിഎസ് പ്രതിനിധികളായ മാത്യു സൈമൺ, അജയ് ഗോപാൽ എന്നിവരിൽ നിന്ന് ചെയർമാൻ ശൈഖ് അബ്ദുൽ റഹ്മാൻ ജാസിം ബിൻ ആൽഥാനിയും മാനേജിങ് ഡയറക്ടർ അറക്കൽ അബ്ദുൽ റഷീദും ഐഎസ്ഒ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.