തൊഴിലാളി ദിനത്തിൽ ക്യുമേറ്റ്സ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
തൊഴിലാളി ദിനത്തിൽ ക്യുമേറ്റ്സ് രക്തദാന ക്യാമ്പ്
ദോഹ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ക്യുമേറ്റ്സ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. “ഓരോ തുള്ളി രക്തവും, ഒരു ജീവൻ രക്ഷിക്കാം” എന്ന മുദ്രാവാക്യത്തിൽ റെയാദ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ഹമദ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടത്തിയ ക്യാമ്പിൽ 155ത്തിലധികം പേർ രക്തദാനം നടത്തി. പരിപാടിയിൽ നാല് പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന തൊഴിലാളിളെ ആദരിച്ചു. നോർക്ക, ഐ.സി.ബി.എഫ് രജിസ്ട്രേഷൻ എന്നിവക്ക് ക്യാമ്പിൽ സൗകര്യം ഒരുക്കിയിരുന്നു.
ക്യുമേറ്റ്സ് മുഖ്യ രക്ഷാധികാരി ഖാലിദ് കല്ലുവിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജംനാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശോഭ് നമ്പ്യാർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വിവിധ സംഘടനാ നേതാക്കളായ ഇ.പി. അബ്ദുറഹ്മാൻ, റഊഫ് കൊണ്ടോട്ടി, സുരേഷ് കാരിയാട്, അബ്ദുൽ കരീം (കിംസ്), വൈസ് പ്രസിഡന്റ് ആശ ശശിധരൻ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ സുബൈദ ബഷീർ, ഇജാസ്, സഫീർ, റിയാസ് ലത്തീഫ്, അൻസിഫ്, ശാമിൽ, സന്തോഷ്, ഇർഫാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.