Posted On
date_range Updated On
date_range സ്പെഷൽ ക്രെഡിറ്റ്കാർഡുമായി ക്യൂ.െഎ.െഎ.ബി
ദോഹ: അക്കൗണ്ട് ഉടമകൾക്ക് പ്രത്യേക വേനൽക്കാല വിസ ക്രെഡിറ്റ് കാർഡുമായി ഖത്തർ ഇൻറർനാഷനൽ ഇസ്ലാമിക് ബാങ്ക്.ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ കാലാവധിയുള്ള കാർഡ് രാജ്യത്തിനകത്തും പുറത്തും ഉപയോഗിക്കാം. വിവിധ സമ്മാന പദ്ധതികളോടെയാണ് സ്പെഷൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയത്.
ഉപഭോക്താക്കൾക്ക് പ്രത്യേക രജിസ്ട്രേഷനോ മറ്റോ ഇല്ലാതെ കാർഡ് ഉപയോഗിക്കുന്നതിലൂടെ തന്നെ നറുക്കെടുപ്പിന് പരിഗണിക്കും. ആപ്പ്ൾ സ്മാർട്ട് വാച്ച് മുതൽ ദിവസേന മൂന്ന് വിലപിടിപ്പുള്ള സമ്മാനങ്ങൾ കാർഡ് ഉടമസ്ഥരെ കാത്തിരിക്കുന്നുവെന്ന് ക്യൂ.ഐ.ഐ.ബി ബിസിനസ് ഡവലപ്മെൻറ് തലവൻ ഉമർ അബ്ദുൽ അസീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.