ദോഹ: ഖത്തറിൽ നടക്കുന്ന ഏറ്റവും വലിയ ബാഡ്മിന്റൺ ഇവന്റുകളിലൊന്നായ ക്യു.ഐ.എ ഖത്തർ ഓപൺ ബാഡ്മിന്റൺ -സീസൺ 4 ഡിസംബർ മൂന്നു മുതൽ മെഷാഫിലുള്ള ബീറ്റ കാംബ്രിഡ്ജ് സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഖത്തറിലെ മുഴുവൻ അക്കാദമിയുടെയും കൂട്ടായ്മയായ ബി.ക്യു.എ.ബിയുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. അത്ലൺ ക്ലബ് ഹൗസിൽ ചേർന്ന യോഗത്തിൽ ടൂർണമെന്റ് ഓർഗനൈസിങ് കമ്മിറ്റി രൂപവത്കരിച്ചു.
ടൂർണമെന്റ് ഹെഡ് ആഷിഫ് ഹമീദ്, ചെയർമാൻ സഫീർ, വൈസ് ചെയർമാൻ സകരിയ നസീഹ്, കോഓപറേറ്റ് ഹെഡ് റഹീം, ടെക്നിക്കൽ ചെയർമാൻ ബിനോയ് ഫ്രാൻസിസ്, അസിസ്റ്റന്റ് ഹെഡ് ഓഫ് ടൂർണമെന്റ് മുഹമ്മദ് അസ്ഹർ, വിവിധ സെക്ഷൻ ഹെഡുകളായി ശരീഫ്, അസ്ലം, അസീം, ശ്യാം ഗോപൻ, അബു താഹിർ, ജിംനാസ്, സൈമൺ എന്നിവരെ തിരഞ്ഞെടുത്തു. 500ലധികം താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ മൊത്തം 22 കാറ്റഗറികളാണുള്ളത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 70080599 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.