ദോഹ: മേഖലയിൽ നിലനിൽക്കുന്ന നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് സംവാദത്തിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും സുസ്ഥിരമായ പരിഹാരം കാണുന്നതിനായി യു.എസും ഇറാനും തമ്മിൽ ചർച്ചകൾ തുടരുന്നതിന് ഖത്തറിന്റെ പിന്തുണ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഉറപ്പിച്ചു.
സ്വിസ് കോൺഫെഡറേഷൻ ഫെഡറൽ വിദേശകാര്യ മേധാവി ഇഗ്നാസിയോ കാസിസുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ, വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും സഹകരണത്തെ പിന്തുണക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളെക്കുറിച്ചും, ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ധാരണയെത്തുടർന്ന്, മേഖലയിലെ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. അത്തരം ശ്രമങ്ങൾ പ്രാദേശിക സുരക്ഷ വർധിപ്പിക്കുമെന്നും, സഹകരണം, വികസനം, സമൃദ്ധി എന്നിവയ്‌ക്കായി പുതിയ ചക്രവാളങ്ങൾ തുറക്കുമെന്നും, മേഖലയിലെയും ലോകത്തിലെയും ജനങ്ങളുടെ പൊതു താൽപര്യങ്ങൾ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.