ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി യു.എനിന്റെ 80ാമത് ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിന് അമേരിക്കയിലേക്ക്. സെപ്റ്റംബർ 23, ചൊവ്വാഴ്ച ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടക്കുന്ന 80ാമത് ജനറൽ അസംബ്ലി സമ്മേളനത്തിൽ ഖത്തർ അമീർ പങ്കെടുത്ത് സംസാരിക്കും.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനി അടങ്ങുന്ന ഔദ്യോഗിക സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്. ദോഹയിൽ ഇസ്രായേൽ ബോബാക്രമണം നടത്തിയതിന് പിന്നാലെ നിർണായക ഘട്ടത്തിലാണ് അമീറിന്റെ അമേരിക്കൻ സന്ദർശനം.
ഇസ്രായേലിന് എതിരായി സാധ്യമായ എല്ലാ നിയമനടപടികളും ഇതിനോടകം ഖത്തർ തുടങ്ങിക്കഴിഞ്ഞു. അമീറിന്റെ അമേരിക്കൻ സന്ദർശനത്തിലും സുപ്രധാന നടപടികളുണ്ടാകുമെന്നാണ് കരുതുന്നത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആറാമത് അമേരിക്കൻ സന്ദർശനമാണിത്. 2022 ജനുവരിയിലായിരുന്നു അവസാനമായി ഖത്തർ അമീർ അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.