ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്
ദോഹ: പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ ചർച്ചചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും ആശയവിനിമയം നടത്തി. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇരുവരും നിർണായക ഫോൺ സംഭാഷണം നടത്തിയത്. മേഖലയിൽ സുരക്ഷിതത്വവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങൾ വിലയിരുത്തി.
പരസ്പര താൽപര്യമുള്ള വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവെച്ചു. സമാധാനവും സുരക്ഷയും മുൻനിർത്തി, വിവിധ വിഷയങ്ങളിൽ നിരന്തരമായ ഏകോപനവും കൂടിയാലോചനകളും തുടരേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ആവർത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളെക്കുറിച്ചും അത് കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.