കള്‍ചറല്‍ ഫോറം കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സമ്മാനദാനവും വളൻറിയർ ആദരവും ‘മാധ്യമം’ ന്യൂസ് എഡിറ്റൻ എൻ.എസ്. നിസാർ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് കള്‍ചറല്‍ ഫോറം കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രവചനമത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ലോകകപ്പില്‍ വളന്റിയര്‍ സേവനമനുഷ്ഠിച്ച കോഴിക്കോട് ജില്ലക്കാരായ വളന്റയര്മാര്ക്കുള്ള ആദരവും സംഘടിപ്പിച്ചു. പ്രവചന മത്സരത്തില്‍ ശരിയായ ഉത്തരം നല്‍കിയവരുടെ സാന്നിധ്യത്തില്‍ നറുക്കെടുപ്പിലൂടെയാണ് ആറ് വിജയികളെ തിരഞ്ഞെടുത്തത്.
ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സ്പോർട്സ് ജേണലിസ്റ്റും മാധ്യമം ന്യൂസ് എഡിറ്ററുമായ എന്‍.എസ്. നിസാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മാറ്റങ്ങളുടെ ലോകകപ്പിനാണ് ഖത്തർ സാക്ഷ്യംവഹിച്ചതെന്നും മികച്ച കളികള്‍ കാഴ്ചവെച്ച ടീമിനോടൊപ്പം മത്സരത്തിന് വേദിയൊരുക്കിയ ഖത്തറും ഫുട്ബാൾപ്രേമികളുടെ ഹൃദയങ്ങളിൽ ഇടംപിടിച്ചതായും അദ്ദേഹം പറഞ്ഞു.
സ്വദേശികളും ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസി സമൂഹവും ലോകകപ്പിന്റെ വിജയത്തിൽ വലിയ പങ്കാണ് വഹിച്ചത്. എല്ലാ എതിർ പ്രചാരണങ്ങളെയും പ്രതിരോധിച്ച് ഒരു രാജ്യം എടുത്ത തീരുമാനം എങ്ങനെ ഭംഗിയായി നടപ്പാക്കാം എന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ ഖത്തറിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു.
ഫിഫ അതിഥിയായി ദോഹയിലെത്തിയ ഫ്രീസ്റ്റൈല്‍ പ്രതിഭ ഹാദിയ ഹക്കീമിനെ ചടങ്ങില്‍ ആദരിച്ചു. കള്‍ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി, ഹാദിയ ഹകീം എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ അധ്യക്ഷത വഹിച്ചു. കള്‍ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍, ജില്ല ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഇഖ്ബാൽ, സക്കീന അബ്ദുല്ല, ഡോ. നൗഷാദ് കുറ്റ്യാടി, അഫ്സൽ ചേന്ദമംഗലൂര്‍, ട്രഷറര്‍ അംജദ് കൊടുവള്ളി, എന്‍.എസ്. നിസാര്‍, ഹാദിയ ഹക്കീം എന്നിവര്‍ വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ നല്കി.
കള്‍ചറല്‍ ഫോറം കോഴിക്കോട് ജില്ല സെക്രട്ടറിമാരായ അബ്ദുറഹീം വേങ്ങേരി, യാസര്‍ ടി.കെ, ഹാരിസ് പുതുക്കൂല്‍, റാസിഖ് എന്‍, ജില്ല കമ്മിറ്റിയംഗങ്ങളായ ആരിഫ് വടകര, സൈനുദ്ദീന്‍ നാദാപുരം, റബീഹ് സമാന്, നജ്മല്‍ പാറക്കടവ്, ഉമർ മാസ്റ്റർ, മണ്ഡലം പ്രസിഡന്റുമാരായ ഷരീഫ് കെ.ടി, അസ്ലം വടകര തുടങ്ങിയവര്‍ വളന്റിയര്‍മാര്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. ജില്ല വൈസ് പ്രസിഡന്റ് അഡ്വ. ഇക്ബാൽ സ്വാഗതവും സ്പോർട്സ് വിങ് കൺവീനർ മുഹ്സിൻ ഓമശ്ശേരി നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.