Posted On
date_range Updated On
date_range ഖത്തര് വെബ് സമ്മിറ്റ്: പ്രീ രജിസ്ട്രേഷന് തുടങ്ങി
ദോഹ: ഖത്തര് വെബ് സമ്മിറ്റിനായി പ്രീ രജിസ്ട്രേഷന് തുടങ്ങി. ഈ മാസം ഒമ്പതിന് നടക്കുന്ന ഫ്ലാഷ് സെയിലില് താല്പര്യമുള്ളവര്ക്ക് ടിക്കറ്റുകള് സ്വന്തമാക്കാം. അടുത്ത വര്ഷം ഫെബ്രുവരി 23 മുതല് 26 വരെയാണ് ഖത്തര് വെബ് സമ്മിറ്റിന്റെ രണ്ടാം പതിപ്പ് നടക്കുന്നത്. ടെക്നോളജി വിദഗ്ധന്മാരും കമ്പനികളും സ്റ്റാര്ട്ടപ്പുകളും സമ്മേളിക്കുന്ന വെബ്സമ്മിറ്റിന്റെ ആദ്യ പതിപ്പ് ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. മെറ്റ, മൈക്രോ സോഫ്റ്റ്, ടിക് ടോക് തുടങ്ങി വന് കമ്പനികളാണ് ആദ്യ പതിപ്പിന് എത്തിയിരുന്നത്. ഫ്ലാഷ് സെയില് വഴി 50 ശതമാനം ഇളവില് ടിക്കറ്റ് സ്വന്തമാക്കാന് അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.