ദോഹ: അക്വാബൈക് വേൾഡ് ചാമ്പ്യൻഷിപ് ഗ്രാൻഡ് പ്രിക്സ് മത്സരങ്ങൾക്ക് ഖത്തർ വേദിയാകുന്നു. പത്ത് വർഷത്തെ ഇടവേളടക്കുശേഷമാണ് അക്വാബൈക് ചാമ്പ്യൻഷിപ് ഖത്തറിലേക്ക് തിരിച്ചെത്തുന്നത്. ദോഹ മറൈൻ സ്പോർട്സ് ക്ലബുമായി സഹകരിച്ച് ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ഖത്തർ ഓൾഡ് ദോഹ പോർട്ടിലാണ് അക്വാബൈക് ചാമ്പ്യൻഷിപ് വേദിയാകുക. സീസൺ ഫിനാലെക്കുള്ള പുതിയ വേദിയായി ഓൾഡ് ദോഹ പോർട്ട് മാറും. യു.ഐ.എം -എ.ബി.പി വേൾഡ് ചാമ്പ്യൻഷിപ്, കോണ്ടിനെന്റൽ ഏഷ്യ ചാമ്പ്യൻഷിപ്, വേൾഡ് സ്ലാം പാരലൽ ചാമ്പ്യൻഷിപ്, കോണ്ടിനെന്റൽ ഏഷ്യ റൺഎബൗട്ട് ജി.പി 2 ചാമ്പ്യൻഷിപ് എന്നിവയുൾപ്പെടെ നിരവധി പ്രാഥമിക വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും.
ദോഹയിൽ മിന കോർണിഷിന്റെ മനോഹരമായ പശ്ചാത്തലത്തിൽ നടക്കുന്ന ഗ്രാൻഡ് പ്രിക്സും മൂന്നു ദിവസത്തെ ആവേശകരമായ മത്സരങ്ങളും രാത്രികാല ഫ്രീസ്റ്റൈൽ പ്രകടനങ്ങളും മികച്ച കായികാന്തരീക്ഷം ഉറപ്പാക്കുന്നതും കാണികളെ ആകർഷിക്കുന്നതുമായിരിക്കും. ദോഹ മറൈൻ സ്പോർട്സ് ക്ലബുമായി സഹകരിച്ച് അക്വാബൈക് വേൾഡ് ചാമ്പ്യൻഷിപ് പോലുള്ള അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ രാജ്യത്തെയും ഓൾഡ് ദോഹ പോർട്ടിനെയും മാരിടൈം ടൂറിസത്തിലെ പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണെന്ന് ഓൾഡ് ദോഹ പോർട്ട് സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.