സ്​റ്റാർസ്​ ലീഗ് : ചാമ്പ്യന്മാരെ ഇന്നറിയാം; അൽ സദ്ദ് മൂന്നാമത്

ദോഹ: ക്യു.എൻ.ബി സ്​റ്റാർസ്​ ലീഗി​െൻറ ചാമ്പ്യൻമാരെ ഇന്നറിയാം. 21 റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ 49 പോയൻറുമായി അൽ ദുഹൈലും 48 പോയൻറുമായി അൽ റയ്യാനുമാണ് ഇഞ്ചോടിഞ്ച് പോരാടുന്നത്. അതേസമയം, 22ാം റൗണ്ട് മത്സരങ്ങൾക്ക് ഇന്നലെ തുടക്കമായപ്പോൾ നിലവിലെ ചാമ്പ്യൻമാരായ അൽ സദ്ദ് മൂന്നാം സ്​ഥാനത്ത് ഫിനിഷ് ചെയ്തു.

അൽ ഗറാഫയുമായി നടന്ന അവസാന മത്സരത്തിൽ ഓരോ ഗോളടിച്ച് സമനിലയിൽ പിരിയാനായിരുന്നു അൽ സദ്ദി​െൻറ വിധി.

വൈകീട്ട് 7.30ന് അൽ ദുഹൈൽ അൽ അഹ്​ലിയുമായും അൽ റയ്യാൻ അൽ വക്റയുമായാണ് ഏറ്റുമുട്ടുന്നത്. സമനിലയായാൽ പോലും കിരീട നേട്ടത്തിൽ കരിനിഴൽ വീഴുമെന്നിരിക്കെ വിജയത്തിൽ കുറഞ്ഞ ലക്ഷ്യമൊന്നും ദുഹൈലിനും റയാനുമുണ്ടാകില്ല.

ലഖ്​വിയ, അൽ ജൈശ്​ ക്ലബുകൾ ലയിപ്പിച്ചതിന് ശേഷമുള്ള രണ്ടാം കിരീടത്തിലേക്കാണ് ദുഹൈൽ പന്തു തട്ടാനിറങ്ങുന്നതെങ്കിൽ ഒമ്പതാം കിരീടം ലക്ഷ്യംവെച്ചാണ് റയ്യാൻ പടയൊരുക്കം.

22 മത്സരങ്ങളിൽ 14 വിജയവും മൂന്ന് സമനിലയും അഞ്ചു തോൽവികളുമടക്കം 45 പോയൻറുമായാണ് സാവിയുടെ കീഴിലുള്ള അൽ സദ്ദ് സീസൺ അവസാനിപ്പിച്ചിരിക്കുന്നത്. സദ്ദുമായി സമനിലയിൽ പിരിഞ്ഞ അൽ ഗറാഫ 36 പോയൻറുമായി നാലാമത് ഫിനിഷ് ചെയ്തു.

22 മത്സരങ്ങളിൽ നിന്നായി 10 ജയവും ആറു സമനിലയുമാണ് ഗറാഫയുടെ സമ്പാദ്യം.

സ്​റ്റാർസ്​ ലീഗിൽ ആദ്യ നാലിലെത്തുകയെന്നത് ഓരോ ടീമിനെ സംബന്ധിച്ചും വലിയ നേട്ടമാണെങ്കിൽ അൽ സദ്ദി​െൻറ കാര്യത്തിൽ നേരെമറിച്ചാണ്. ടീമി​െൻറ മൂന്നാം സ്​ഥാനത്തിൽ കോച്ച്​ സാവി തൃപ്തനല്ല എന്നാണ് റിപ്പോർട്ടുകൾ. കിരീടനേട്ടം നഷ്​ടമായതിൽ ദുഃഖമുണ്ടെന്നും ടീമി​െൻറ പിഴവുകൾ കാരണമാണ് മൂന്നാം സ്​ഥാനത്തേക്ക് പിന്തള്ളപ്പെട്ടതെന്നും ഗറാഫയുമായുള്ള മത്സരത്തിന് മുമ്പ് സാവി മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നാം സ്​ഥാനത്ത് ഫിനിഷ് ചെയ്യേണ്ട ടീമല്ല അൽ സദ്ദ്. സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. അടുത്ത സീസണാണ് ഇനി ലക്ഷ്യം വെക്കുന്നത്. സാവി ശുഭാപ്തിയോടെ പ്രതികരിച്ചു.

ഖത്തർ സ്​റ്റാർസ്​ ലീഗി​െൻറ ചരിത്രത്തിൽ 14 തവണ ഒന്നാമതെത്തിയ അൽ സദ്ദാണ് ഏറ്റവും കൂടുതൽ കിരീടം നേടിയ ക്ലബ്. ഖത്തർ സ്​പോർട്സ്​ ക്ലബും അൽ റയ്യാൻ ക്ലബുമാണ് എട്ട് കിരീടങ്ങളുമായി തൊട്ടു പിറകെ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-06 06:01 GMT