ദോഹ: അൽ കോർണിഷ് സ്്ട്രീറ്റിലേക്കുള്ള ഒനൈസ സ്ട്രീറ്റിലെ വലത് വശത്തെ പാത 400 മീറ്റർ നീളത്തിൽ അടച്ചിടുമെന്ന് പബ്ലിക് വർക്സ് അതോറിറ്റി അശ്ഗാൽ അറിയിച്ചു. ഖത്തർ സ്പോർട്സ് ക്ലബിനടുത്തുള്ള സ്ട്രീറ്റിെൻറ ഭാഗമാണ് അടച്ചിടുന്നത്. മെയ് 27 മുതൽ 90 ദിവസത്തേക്കായിരിക്കും പാത അടച്ചിടുക. സിവിൽ ഡിഫൻസ് ഇൻറർസെക്ഷനിൽ നിന്നും മർഖിയ സ്ട്രീറ്റിലേക്കും തുടർന്ന് കോർണിഷ് സ്ട്രീറ്റിലേക്കുമുള്ളവർ മർഖിയ ഇൻറർചെയ്ഞ്ചിന് 10 മീറ്റർ മുമ്പ് 400 മീറ്റർ ഡൈവേർഷൻ കഴിഞ്ഞയുടൻ വലത്തോട്ട് തിരിക്കാവുന്നതാണ്.
കൂടാതെ ഒനൈസ സ്ട്രീറ്റിലെ സിവിൽ ഡിഫൻസ് ഭാഗത്തേക്കുള്ള ഇടത്തേ പാതയും ഇതേസ്ഥലത്ത് വെച്ച് അടച്ചിടുന്നതായിരിക്കും. അടച്ചിട്ട പാതക്ക് പകരമായി പുതിയ സമാന്തര താൽക്കാലിക പാത അശ്ഗാൽ ഗതാഗതത്തിനായി ഏർപ്പെടുത്തുന്നതായിരിക്കും. മറ്റ് പാതകളിലെ ഗതാഗതം സാധാരണപോലെ ആയിരിക്കുമെന്ന് അശ്ഗാൽ വ്യക്തമാക്കി.
വെള്ളപ്പൊക്ക പ്രതിരോധ സ്കീം പദ്ധതി പ്രകാരം ദോഹയുടെ വിവിധ ഇൻറർസെക്ഷനുകളിൽ പൈപ്പ് സ്ഥാപിക്കുന്നതിെൻറ ഭാഗമായാണ് പാത അടച്ചിടുന്നത്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഭാഗത്ത് പരമാവധി വേഗതാപരിധി 50 കിലോമീറ്റർ ആണെന്നും വാഹനമോടിക്കുന്നവർ നിർദേശങ്ങളും അടയാളങ്ങളും പാലിച്ച് സുരക്ഷക്ക് മുൻഗണന നൽകണമെന്ന് അശ്ഗാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.